ജിഎസ്ടിയില്‍ അധികനികുതി ഈടാക്കല്‍ നീക്കം ദോഷകരമെന്ന്
Thursday, May 28, 2015 10:28 PM IST
മുംബൈ: ചരക്കു സേവനനികുതിക്കു പുറമെ സംസ്ഥാനന്തര നീക്കത്തിന് ഒരു ശതമാനം അധിക നികുതി ഈടാക്കാനുള്ള തീരുമാനം മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പിന്നോട്ടടിക്കുമെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.

സംസ്ഥാനന്തര ചരക്കുനീക്കത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ നിന്നും ചരക്ക് തമിഴ്നാട്ടിലെത്തിക്കാന്‍ നാലു സംസ്ഥാനങ്ങള്‍ കടക്കേണ്ടതുണ്ട്. അപ്പോള്‍ ഓരോ സംസ്ഥാനത്തും ഓരോ ശതമാനം അധികനികുതി വര്‍ധനവ് നല്കേണ്ടിവരും. ഇത് ഉത്പാദകരെയും വിതരണക്കാരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.