വിദേശ വ്യാപാര നയം: ഫിക്കി ഡിജിഎഫ്ടി ശില്പശാല 29ന്
Wednesday, May 27, 2015 11:07 PM IST
കൊച്ചി: വിദേശ വ്യാപാര നയം 2015-2020 ആസ്പദമാക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും(ഫിക്കി) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെയും(ഡിജിഎഫ്ടി) സഹകരണത്തോടെ വിദേശ വ്യാപാര നയം 2015-2020 എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു.

29 ന് വൈകുന്നേരം 4.30 ന് അബാദ് പ്ളാസയില്‍ വച്ചാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ വ്യാപാര മന്ത്രാലയം, അഡീഷണല്‍ ഡിജിഎഫ്ടി, ഡി.കെ. സിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് വിദേശ വ്യാപാര നയത്തെ ആസ്പദമാക്കി പ്രസംഗിക്കും.

ഡോ. എ.എന്‍. സഫീന (സ്പെഷല്‍ ഇക്കണോമിക് സോണ്‍ (സെസ്) ഡെവലപ്മെന്റ് കമ്മീഷണര്‍) ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. ഡോ. കെ.എന്‍. രാഘവന്‍, കൊച്ചി കസ്റംസ് കമ്മിഷണര്‍, മുഖ്യപ്രഭാഷണം നടത്തും.


ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളോടെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശ വ്യാപാരനയം കേന്ദ്ര സഹമന്ത്രി നിര്‍മലാ സീതാരാമന്‍, 2015 ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി നിരവധി ആശങ്കകളും നിര്‍ദേശങ്ങളും മന്ത്രിയുടെയും ഡയറക്ടര്‍ ജനറല്‍ ഫോറിന്‍ ട്രേഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം തന്നെ ശില്പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.