ഓണ്‍ലൈന്‍ പെര്‍ഫ്യൂം മാള്‍ ഇബേ ഇന്ത്യയില്‍
Wednesday, May 27, 2015 11:07 PM IST
കൊച്ചി: നൂറിലധികം പെര്‍ഫ്യൂം ബ്രാന്‍ഡുകളുമായി ഓണ്‍ലൈന്‍ പെര്‍ഫ്യൂം മാള്‍ ഇബേ ഇന്ത്യയില്‍ തുറന്നു. ജോര്‍ജിയ അമാനി, ബികാരി, ഹുഗോ ബോസ്, ചാനല്‍, ഡേവിഡ്, ഉള്‍പ്പെടെ പ്രീമിയം ബ്രാന്‍ഡ് പെര്‍ഫ്യൂമുകള്‍ ംംം.ലയമ്യ.ശി പ്ളാറ്റ്ഫോം വഴി വാങ്ങാം. 30 മുതല്‍ 60 ശതമാനം വരെ ഡിസ്കൌണ്ടും ലഭിക്കും.

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ നിലവിലെ ഓണ്‍ലൈന്‍ പെര്‍ഫ്യൂം മാര്‍ക്കറ്റ് വിഹിതമായ ഏഴു ശതമാനം 11 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.


ലൈഫ് സ്റൈല്‍ ഉത്പന്നങ്ങളാണ് പ്രധാനമായും ഇബേ ഇന്ത്യയുടെ ഓണ്‍ലൈന്‍ വിപണിയിലുള്ളതെന്ന് ഇബേ ഇന്ത്യ റീട്ടെയില്‍ എക്സ്പോര്‍ട് തലവന്‍ നവീന്‍ മിസ്ട്രി പറഞ്ഞു.

395 രൂപ മുതല്‍ 5,000 രൂപ വരെയാണ് പെര്‍ഫ്യൂമിന്റെ വില. ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പ്രതിമാസ തവണകളായി വില അടയ്ക്കുവാനുള്ള സൌകര്യവും ഒരുക്കി യിട്ടുണ്െടന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.