സോളോ പ്രൈം സ്മാര്‍ട്ഫോണ്‍ വിപണിയില്‍
സോളോ പ്രൈം സ്മാര്‍ട്ഫോണ്‍ വിപണിയില്‍
Wednesday, May 27, 2015 11:06 PM IST
കൊച്ചി: സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ സോളോയുടെ സോളോ പ്രൈം സ്മാര്‍ട് ഫോണ്‍ വിപണിയില്‍. 1 ജിബി റാം, 1.3 ജിഎച്ച്സെഡ് ക്വാര്‍ഡ് കോര്‍ പ്രോസസര്‍ എന്നിവ കൂടാതെ ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സംവിധാനമായ ആന്‍ഡ്രോയ്ഡ് വി 5.0 ലോലിപോപ്പാണ് മറ്റൊരു പ്രത്യേകത.

ലോലിപോപ്പിന്റെ ഈ പുതിയ പതിപ്പ് നോട്ടിഫിക്കേഷന്‍സ്, ക്വിക് സെറ്റിംഗ്സ് എന്നിവ അതിവേഗം ലഭ്യമാക്കും. ഫ്ളാഷ് ലൈറ്റ്, ഹോട്ട് സ്പോട്ട്, സ്ക്രീന്‍ റോട്ടേഷന്‍, കാസ്റ്റ് സ്ക്രീന്‍ കണ്‍ട്രോള്‍ എന്നിവയുടെ നിയന്ത്രണവും ഇവ അനായാസമാക്കും. 32 ജിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന 8 ജിബി മെമ്മറിയാണ് സോളോ പ്രൈമിനുള്ളത്.


ഫോട്ടോ, വീഡിയോ, സംഗീതം, സിനിമ, ആപ്സ് എന്നിവ സേവ് ചെയ്യാന്‍ പര്യാപ്തമായ ഇവയോടൊപ്പം 4.5 ഇഞ്ച് സ്ക്രീനും ഒരു ഇഞ്ചിന് 218 പിക്സലുകളുമുണ്ട്.

5 എംബി ഓട്ടോ ഫോക്കസ് കാമറയും പൂര്‍ണ ഹൈ ഡെഫിനിഷന്‍ 1080 പി റെക്കോഡിംഗ് സംവിധാനവുമുണ്ട്. ഡ്യൂവല്‍ സിം ഫോണായ സോളോ പ്രൈം കറുപ്പ്, നീല, ചുവപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. സോളോ പ്രൈം സ്മാര്‍ട്ട്ഫോണിന് 5,699 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.