യൂ യൂഫോറിയ പുറത്തിറങ്ങി
യൂ യൂഫോറിയ പുറത്തിറങ്ങി
Tuesday, May 26, 2015 11:21 PM IST
മുംബൈ: യു ടെലിവെഞ്ച്വേഴ്സിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ യൂഫോറിയ പുറത്തിറങ്ങി. 6,999 രൂപയാണു വില. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഫോണിന്റെ ആദ്യ വില്പന ഈ മാസം 28നു നടക്കും. ഇതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 5 ഇഞ്ച് ഡിസ്പ്ളേയും 1280*720 റെസല്യൂഷനും അടങ്ങുന്ന ഫോണില്‍ കോണിംഗ് ഗോറില്ല ഗ്ളാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.


ആന്‍ഡ്രോയ്ഡ് ലോപിപ്പോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റം, 410 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി മെമ്മറി, 8 മെഗാപിക്സല്‍ ബാക്ക് കാമറ വിത്ത് എല്‍ഇഡി ഫ്ളാഷ്, അഞ്ചു മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, ഡ്യുവല്‍ സിം, വൈഫൈ, ബ്ളൂടൂത്ത്, സ്റീരിയോ സമാനമായ ഓഡിയോ സിസ്റം എന്നിവയാണു മറ്റു ഫീച്ചറുകള്‍. സ്റ്റീല്‍, ഷാംപെയ്ന്‍ ഗോള്‍ഡ് കളറുകളില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.