കോല്‍ക്കത്ത: കടക്കെണിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം യുണൈറ്റഡ് ബാങ്ക് എഴുതിത്തള്ളുന്നു. ഇനിയും കാത്തിരുന്നാലും പണം തിരിച്ചടയ്ക്കില്ലെന്നു ബോധ്യപ്പെട്ടാണ് ബാങ്കിന്റെ ഈ നടപടി. വിജയ് മല്യ പണം കടമെടുത്ത 17 ബാങ്കുകളില്‍ തുക എഴുതിത്തള്ളുന്ന ആദ്യ ബാങ്കാണ് യുണൈറ്റഡ് ഇന്ത്യ. പണം തിരിച്ചടയ്ക്കാനുള്ള കാലാവധി 2013 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. കിംഗ്ഫിഷറിന്റെ ഷെയര്‍ വിറ്റ് 1000 കോടി തിരിച്ചുപിടിക്കാന്‍ ബാങ്കുകള്ക്കായെങ്കിലും ഇനിയും 6,500 കോടികൂടി 17 ബാങ്കുകള്‍ക്കുംകൂടി കിട്ടാനുണ്ട്.
കിംഗ്ഫിഷറിന്റെ അക്കൌണ്ടില്‍ ഒന്നും സംഭവിക്കുന്നില്ല. ഇതുവരെ തങ്ങള്‍ക്ക് ഒരു തുകയും ലഭിച്ചിട്ടില്ല. കിംഗ്ഫിഷറിന്റെ മുംബൈയിലെ കെട്ടിടം വില്ക്കുന്നതുവഴി കുറച്ചു കോടികള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി. ശ്രീനിവാസ് അറിയിച്ചു.
സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 1,600 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കിനും ഐഡിബിഐ ബാങ്കിനും 800 കോടി വീതം, ബാങ്ക് ഓഫ് ഇന്ത്യ- 650കോടി, ബാങ്ക് ഓഫ് ബറോഡ- 550 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 410 കോടി, യുസിഒ ബാങ്ക്- 320 കോടി, കോര്പറേഷന് ബാങ്ക്- 310, സ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍- 150 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 140 കോടി, ഫെഡറല്‍ ബാങ്ക്- 90 കോടി, പഞ്ചാബ് & സിന്ദ് ബാങ്ക് 60 കോടി, ആക്സിസ് ബാങ്ക്- 50 കോടി എന്നിങ്ങനെ വിവിധ ബാങ്കുകളിലായി 6,500 കോടി രൂപയാണ് വിജയ് മല്യ ചെയര്‍മാനായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടയ്ക്കാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.