പിയാജിയോയുടെ പുതിയ ആപേയ്ക്ക് വിപണിയില്‍ പ്രിയമേറുന്നു
Monday, May 25, 2015 10:36 PM IST
കൊച്ചി: കഴിഞ്ഞമാസം വിപണിയിലെത്തിയ പിയാജിയോയുടെ പുതിയ ആപേയ്ക്ക് വിപണിയില്‍ പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ചെറു വാഹനങ്ങളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പിയാജിയോ ഇന്ത്യന്‍ വിപണിയിലെത്തിച്ച ആപേയുടെ നവീകരിച്ച പതിപ്പ്.

സ്റൈലിലും പ്രവര്‍ത്തനക്ഷമതയിലും ഇന്ധനക്ഷമതയിലും സുഖയാത്രയുടെ കാര്യത്തിലും ആപേ എക്സ്ട്രാ ഡീലക്സ് മോഡല്‍ വ്യത്യസ്തത പുലര്‍ത്തുന്നതായി പിയാജിയോ ഇന്ത്യ സിഇഒ സ്റെഫാനോ പെല്ലേ അവകാശപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം ഉപഭോക്താക്കളെ സംതൃപ്തരാക്കാന്‍ ആപേയ്ക്ക് കഴിഞ്ഞിട്ടുണ്െടന്നും ഇന്ത്യന്‍ മുച്ചക്ര വാഹന വിപണിയില്‍ പിയാജിയോയ്ക്ക് 33 ശതമാനം പങ്കാളി ത്തമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.