ഡിജിറ്റല്‍ ഇന്ത്യയ്ക്കായി എസ്ബിഐ,ആമസോണ്‍ ധാരണാപത്രം ഒപ്പിട്ടു
Sunday, May 24, 2015 12:07 AM IST
കൊച്ചി: പുതുതലമുറയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ മേഖലകള്‍ കണ്െടത്തി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്ബിഐയും ആമസോണും ധാരണാപത്രം ഒപ്പിട്ടു. ഇന്റര്‍നെറ്റ് വ്യാപകമായി വേരുപടര്‍ത്തിയതോടെ ശക്തിപ്രാപിച്ചുവരുന്ന ഇ-കോമേഴ്സിനും എം-കോമേഴ്സിനും പ്രോത്സാഹനമേകാന്‍ ഇതിലൂടെ വഴിതെളിയുമെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. പേയ്മെന്റ്, കോമേഴ്സ് സൊല്യൂഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഗമവും സുരക്ഷിതവുമായ രീതികള്‍ എസ്ബിഐ ഒരുക്കും.


ഇന്ത്യയില്‍ ശൈശവാവസ്ഥയിലുള്ള ഇ-കോമേഴ്സ് സംവിധാനത്തെ ഷോപ്പിംഗിന് ഏറ്റവും സ്വീകാര്യമായ മേഖലയായി വളര്‍ത്തിക്കൊണ്ടുവരാന്‍ എസ്ബിഐയുമായി സഹകരിച്ചുള്ള നീക്കത്തിലൂടെ സാധ്യമാകുമെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.