ഐബോളിന്റെ സ്ളൈഡ് സ്റെല്ലാര്‍ എ2 കേരള വിപണിയില്‍
ഐബോളിന്റെ സ്ളൈഡ് സ്റെല്ലാര്‍ എ2 കേരള വിപണിയില്‍
Saturday, May 23, 2015 11:36 PM IST
കൊച്ചി: ഐബോളിന്റെ ഏറ്റവും പുതിയ ടാബ്ലറ്റ് പിസിയായ സ്ളൈഡ് സ്റെല്ലാര്‍ എ2 കേരള വിപണിയില്‍ അവതരിപ്പിച്ചു. ഏഴിഞ്ച് വലിപ്പമുള്ള സ്റെല്ലാര്‍ എ2 പേരു പോലെ തന്നെ മികച്ച പ്രകടനത്തിനു ശേഷിയുള്ളവയാണെന്ന് കമ്പനി വ്യക്തമാക്കി. മികച്ച ഡിസ്പ്ളേ, പവര്‍, ഹെവി ഡ്യൂട്ടി കാമറ എന്നിങ്ങനെ ഉപയോക്താവിന്റെ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നല്‍കാന്‍ സ്റെല്ലാര്‍ എ2നു കഴിയുമെന്നും സ്റെല്ലാര്‍ എ2 ആണ് ഇന്ത്യയില്‍ ആദ്യമായി 8 മെഗാപിക്സല്‍ ഫ്രണ്ട് കാമറയുമായി വിപണിയിലെത്തുന്നതെന്നും ഐബാള്‍ വ്യക്തമാക്കി.

പിന്‍ഭാഗം മെറ്റാലിക് ഫിനിഷിംഗോടെ കനംകുറവില്‍ രൂപകല്പന ചെയ്തിരിക്കുന്ന സ്റെല്ലാര്‍ എ2വിന് ഏഴിഞ്ച് വലിപ്പത്തില്‍ 1280-800 റെസലൂഷന്‍ എച്ച്ഡി ഐപിഎസ് സ്ക്രീന്‍ ഡിസ്പ്ളേയാണുള്ളത്.


ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനും ശക്തമായ ഒക്ടാകോര്‍ പ്രോസസറുമാണ് സ്റെല്ലാര്‍ എ2-വിനുള്ളത്. 1.7 ജിഗാ ഹെട്സ് അഡ്വാന്‍സ്ഡ് ഒക്ടാകോര്‍ പ്രോസസ റും ഒരു ജിബി റാമുമുണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 8 ജിബി ബില്‍റ്റ് ഇന്‍ സ്റോറേജ് അടക്കം നിരവധി പ്രത്യേകതകളുള്ള ഇവ മികച്ച പ്രകടനം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ഐബാള്‍ ഡയറക്ടര്‍ സന്ദീപ് പരശ്രംപൂരിയ പറഞ്ഞു. വില 11,999 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.