മോട്ടറോള പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി
Friday, May 22, 2015 11:05 PM IST
തിരുവനന്തപുരം: മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി. പുതിയ മോട്ടോ ഇ 4 ജി വേരിയന്റ് 7999 രൂപയ്ക്കും മോട്ടോ 3 ജി വേരിയന്റ് 6999 രൂപക്കും ലഭിക്കും. ഒട്ടേറെ അവതരണ ഓഫറുകളും ലഭിക്കുമെന്ന് മോട്ടറോള സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മാര്‍ക്കസ് ഫ്രോസ്റ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ മോട്ടോ ഇ4 ജിയും 3-ജിയും വേഗതയേറിയതാണ്. 4.5 ഇഞ്ച് ക്വാര്‍ട്ടര്‍ ഹൈ ഡെഫിനിഷന്‍ (ക്യുഎച്ച്ഡി) ഡിസ്പ്ളേ, ഫ്രണ്ട്- ഫേസിംഗ് കാമറ ,ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.


പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് കോണ്ടാക്ട്, ഫോട്ടോ, വീഡിയോ എന്നിവ വേഗത്തിലും അനായാസമായും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മോട്ടോ മൈഗ്രേറ്റ് എന്നിവ പോലുള്ള പ്രീമീയം മോട്ടോ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.