അപൂര്‍വ വിസ്മയങ്ങളുമായി ഭീമയുടെ 90-ാം വാര്‍ഷികാഘോഷങ്ങള്‍
Friday, May 22, 2015 11:04 PM IST
കൊച്ചി: പരിശുദ്ധ സ്വര്‍ണത്തിന്റെ പ്രതീകമായി മലയാളികളുടെ മനസില്‍ പ്രതിഷ്ഠ നേടിയ ഭീമയ്ക്ക് 90 വയസ് തികയുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു തിരിതെളിയും. ഡയമണ്ട്, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭീമ ഒരുക്കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഷോപ്പിംഗ് ചെയ്യുന്ന എല്ലാവര്‍ക്കും സ്വര്‍ണത്തിളക്കമുള്ള അപൂര്‍വ വിസ്മയങ്ങളും ആകര്‍ഷകമായ ഡിസ്കൌണ്ടുകളുമാണ് ഭീമ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


ഇന്നു മുതല്‍ 24 വരെ ഭീമയുടെ കൊച്ചി (എംജി റോഡ്, വൈറ്റില ഗോള്‍ഡ് സൂക്ക്, സില്‍വര്‍ പാലസ്), കോട്ടയം, തൊടുപുഴ ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഈ വിസ്മയങ്ങള്‍ സ്വന്തമാക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.