ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവുമായി ഈസ്റേണ്‍
Thursday, May 7, 2015 10:50 PM IST
കൊച്ചി: ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ സ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ധനസഹായവുമായി ഈസ്റേണ്‍ രംഗത്ത്. രാജ്യത്തെ ഭക്ഷ്യ-കാര്‍ഷിക മേഖലയില്‍ നാലു പതിറ്റാണ്ടായി തങ്ങള്‍ക്കുള്ള പ്രവര്‍ത്തനപാരമ്പര്യം പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് ഉപയുക്തമാക്കുകയാണ് ഈസ്റേണിന്റെ ലക്ഷ്യം.

ഇതിനായി 125 കോടി രൂപയുടെ ക്യാപ്അലഫ് ഇന്ത്യന്‍ മിലനിയം ഫണ്ട് ഇവര്‍ സ്പോണ്‍സര്‍ ചെയ്തുകഴിഞ്ഞു. നിലവില്‍ സാങ്കേതികരംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം കൊള്ളുകയും അവയില്‍ മിക്കതിനും വിവിധ മേഖലകളില്‍ നിന്ന് ധനസഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ ഈ പ്രവണത വളരെ കുറവാണ്. ഇതിനു പരിഹാരം ലക്ഷ്യമിട്ടാണ് ഈ വ്യവസായ മേഖലയിലെ സ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉള്‍പ്പെടെ സഹായിക്കാന്‍ ഈസ്റേണ്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഭക്ഷ്യവ്യവസായത്തിലും സ്വകാര്യഓഹരി മേഖലയിലും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള ക്യാപ്അലെഫ് മേധാവി ജോര്‍ജ് തോമസിന്റെ വൈദഗ്ധ്യംകൂടി ഉപയോഗിച്ചാണ് ഈസ്റ്റേണ്‍ ഈ രംഗത്ത് മുതല്‍മുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.