നികുതി റീഫണ്ട്: വ്യാജ ഇ-മെയിലുകളെ സൂക്ഷിക്കുക
നികുതി റീഫണ്ട്: വ്യാജ ഇ-മെയിലുകളെ സൂക്ഷിക്കുക
Monday, May 4, 2015 10:54 PM IST
നികുതിലോകം/ ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

നികുതി ബാധ്യതയിലും കൂടുതല്‍ തുക മുന്‍കൂര്‍ നികുതി ആയോ സ്രോതസില്‍ നിന്നുള്ള നികുതി ആയോ, നികുതിദായകന്‍ അടച്ചിട്ടുണ്െടങ്കില്‍, നികുതിയുടെ റിട്ടേണ്‍ പ്രോസസ് ചെയ്തു കഴിയുമ്പോള്‍, ആദായനികുതിയുടെ പ്രോസസിംഗ് സെന്ററുകളില്‍ നിന്നും റീഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്ന ഇ-മെയിലുകളോട് സാധാരണഗതിയില്‍ നാം പ്രതികരിക്കേണ്ടതില്ല. എന്നാല്‍ ബാങ്ക് അക്കൌണ്ട് നമ്പറിലോ അഡ്രസ്സിലോ മറ്റും അവ്യക്തത ഉണ്െടങ്കില്‍ അവയുടെ തെറ്റു തിരുത്തി നല്കേണ്ടതായി വരും.

എന്നാല്‍ മേല്‍ പ്രസ്താവിച്ചതരം മെയിലുകളല്ലാതെ ഇ-മെയില്‍ സന്ദേശങ്ങള്‍, ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് എന്ന വ്യാജേന, റീഫണ്ടിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് പലര്‍ക്കും ലഭിക്കാറുണ്ട്. സാധാരണഗതിയില്‍ ഇത്തരം വ്യാജമെയിലുകളില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

'താങ്കളുടെ ആദായനികുതിയുടെ റീഫണ്ട് പാസായിരിക്കുകയാണ്. റീഫണ്ടിനുവേണ്ടി താഴെപറയുന്ന ലിങ്കില്‍ ക്ളിക് ചെയ്യുക.'

മേല്‍പറഞ്ഞ ഇ-മെയില്‍ സന്ദേശം ആദായനികുതി ഡിപ്പാര്‍ട്ടുമെന്റിന്റെ മുദ്രയോടുകൂടിയതും ആണ്. എന്നാല്‍ ആദായനികുതി ഡിപ്പാര്‍ട്ടുമെന്റിനുവേണ്ടി യഥാര്‍ത്ഥത്തില്‍ വരുന്ന ഇ-മെയില്‍ സന്ദേശങ്ങളില്‍ ഗവണ്‍മെന്റിന്റെ മുദ്ര ഉണ്ടായിരിക്കില്ല. ഒരു വ്യാജ ഇ-മെയില്‍ സന്ദേശം സാധാരണഗതിയില്‍ താഴെ സൂചിപ്പിക്കുന്ന വിധത്തില്‍ ആയിരിക്കും.

(ഗവണ്‍മെന്റ് മുദ്ര:) ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു
മിനിസ്ട്രി ഓഫ് ഫിനാന്‍സ്
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ

പ്രിയപ്പെട്ട നികുതി ദായകന്‍,

താങ്കളുടെ (........) വര്‍ഷത്തിലെ റിട്ടേണ്‍ പ്രോസസ് ചെയ്തു. താങ്കള്‍ക്ക് (----) രൂപ റീഫണ്ടിന് അര്‍ഹത ഉണ്ട്. മേല്‍ തുക ലഭിക്കുന്നതിന് താങ്കള്‍ ഒരു റീഫണ്ട് റിക്വസ്റ് 7 ദിവസത്തിനകം സമര്‍പ്പിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

റീഫണ്ട് റിക്വസ്റിനുള്ള സമര്‍പ്പണത്തിന് വേണ്ടി ഇവിടെ, ക്ളിക്ക് ചെയ്യുക.

റീഫണ്ട് റിക്വസ്റിനോട് സഹകരിച്ചതിന് നന്ദി. എളുപ്പത്തില്‍ റീഫണ്ട് കരസ്ഥമാകുന്നതിനുവേണ്ടി ആദായനികുതിവിഭാഗം ഏര്‍പ്പെടുത്തിയ പുതിയ രീതിയോട് സഹകരിച്ചതിന് നന്ദി.

ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യതയോടുകൂടി നല്‍കുക. എങ്കില്‍ താമസമില്ലാതെ റീഫണ്ട് ലഭിക്കുന്നതാണ്.

താഴെ പറയുന്ന കാരണങ്ങള്‍കൊണ്ട് റീഫണ്ട് ലഭിക്കുന്നതിന് താമസം നേരിട്ടേക്കാം.

മുകളില്‍ സൂചിപ്പിച്ച ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് റിക്വസ്റ് സമര്‍പ്പിക്കാതിരിക്കുക.

അക്കൌണ്ടുകളുടെ വിവരങ്ങള്‍ കൃത്യമായും നല്‍കാതിരിക്കുക.

ടാക്സ് റീഫണ്ട് ഡിപ്പാര്‍ട്ട്മെന്റ്
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു
മിനിസ്ട്രി ഓഫ് ഫിനാന്‍സ്,
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ.


ഇപ്രകാരം ലഭിച്ച വ്യാജ ഇ-മെയില്‍ സന്ദേശം വിശ്വസിച്ച് താങ്കള്‍ ലിങ്കില്‍ ക്ളിക്ചെയ്താല്‍ ആദായനികുതിയുടെ വെബ്സൈറ്റ് പോലെതോന്നിപ്പിക്കുന്ന ഒരു വെബ്സൈറ്റിലാണ് ചെന്നുചേരുന്നത്. ആ വെബ്സൈറ്റില്‍ താങ്കളുടെ ബാങ്ക് അക്കൌണ്ടുകളെപ്പറ്റിയും ഡെബിറ്റുകാര്‍ഡ് നമ്പറുകളെപ്പറ്റിയും അവയുടെ പാസ്വേഡുകളെപ്പറ്റിയും ഒക്കെയുള്ള വിവരങ്ങള്‍ ആവശ്യപ്പെടും. ഇത് താങ്കളുടെ അക്കൌണ്ട് നമ്പറുകളെപ്പറ്റിയും പിന്‍ നമ്പറിനെപ്പറ്റിയും അറിഞ്ഞിട്ട് താങ്കളുടെ പണം കൊള്ളയടിക്കുന്നതിനു വേണ്ടിമാത്രമാണ്.

വളരെയധികം ആളുകളെ മേല്‍വിധത്തില്‍ കബളിപ്പിച്ച് പണം കൊള്ളയടിച്ചിട്ടുണ്ട്.

എന്നാല്‍ ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റോ അതുമായി ബന്ധപ്പെട്ട ഒരു ഏജന്‍സിയോ സംവിധാനമോ താങ്കളുടെ പിന്‍നമ്പറോ പാസ്വേഡോ ആവശ്യപ്പെട്ട് ഒരിക്കലും ഈ-മെയില്‍ സന്ദേശം അയക്കില്ല എന്ന വിവരം മനസിലാക്കുക. താങ്കളുടെ റീഫണ്ടിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും 26 എ.എസ്. എന്ന ഫോം ഡൌണ്‍ലോഡ് ചെയ്ത് എടുത്താല്‍ അതില്‍ ഉണ്ടായിരിക്കും.

താങ്കള്‍ റിട്ടേണ്‍ ഫയല്‍ചെയ്ത സമയത്ത് ആവശ്യപ്പെട്ട രീതിയില്‍, ലഭിക്കുവാനുള്ള റീഫണ്ടുതുക ചെക്കായോ അല്ലെങ്കില്‍ നേരിട്ട് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്തോ ലഭിക്കുന്നതാണ്. റീഫണ്ടിന്റെ ലഭ്യതയ്ക്കുവേണ്ടി വ്യാജന്‍മാരുടെ സഹായം സ്വീകരിക്കരുത്.

റീഫണ്ടിനെ സംബന്ധിച്ച് ഏതെങ്കിലും വ്യാജ ഇ-മെയില്‍ സന്ദേശം താങ്കള്‍ക്ക് ലഭിക്കുക ആണെങ്കില്‍, താങ്കള്‍ക്ക് അവയില്‍ സംശയം ജനിച്ചാല്‍, ുവശവെശിഴ@ശിരീാലമേഃശിറശമ.ഴ്ീ.ശി എന്ന വിലാസത്തില്‍ അവ റീ ഡയറക്ട് ചെയ്യുക. നികുതി ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുകൊള്ളും.


ഇന്ത്യയിലെ എല്ലാ ആദായനികുതിയുടെ റീഫണ്ടുകളും കൈകാര്യംചെയ്യുന്നത് സ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ആണ്. റീഫണ്ടിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ ടോള്‍ഫ്രീ നമ്പറായ 18004259760 -ല്‍ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ ശൃീ@യെശ.രീ.ശി എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.