മൌണ്ടന്‍ ഡ്യൂ കോംബോ പായ്ക്ക് ആമസോണില്‍
Sunday, May 3, 2015 12:10 AM IST
കൊച്ചി: മൌണ്ടന്‍ ഡ്യൂ, മാര്‍വെല്‍സ് അവന്‍ജേഴ്സ് ഏജ് ഓഫ് അള്‍ട്രോണിന്റെ സഹകരണത്തോടെ, കളക്ടേഴ്സ് എഡിഷന്‍ കാനുകളുടെ ശ്രേണി വിപണിയിലെത്തിച്ചു. തോര്‍, ഹള്‍ക്ക്, കാപ്റ്റന്‍ അമേരിക്ക, അയണ്‍മാന്‍ ബ്രാന്‍ഡുകളില്‍ കോംബോ പായ്ക്കുകള്‍ അാമ്വീി.ശി ല്‍ ലഭിക്കും.

നാലു കാനുകള്‍ അടങ്ങിയ കോംബോ പായ്ക്കിന് 150 രൂപയാണ് വില. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അാമ്വീി.ശി ല്‍ ലഭ്യമാണ്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമാണ് കോംബോ പായ്ക്ക് എന്ന് പെപ്സികോ ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ രുചിര ജെയ്റ്റ്ലി പറഞ്ഞു. വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്കു പോലും പുതിയ പാനീയം അനുഭവവേദ്യമാക്കാന്‍ ആമസോണിന് കഴിയുമെന്ന് ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ സമീര്‍ കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.