ശുദ്ധീകരിക്കാത്ത പഞ്ചസാരയുടെ ഇറക്കുമതി വിലക്കി
Sunday, May 3, 2015 12:09 AM IST
ന്യൂഡല്‍ഹി: ശുദ്ധീകരിക്കാത്ത പഞ്ചസാരയുടെ ഇറക്കുമതി നിരോധിച്ചു. കരിമ്പു കര്‍ഷകരെ രക്ഷിക്കാനാണിത്. പഞ്ചസാര ഇറക്കുമതിച്ചുങ്കം 25ല്‍നിന്നു 40 ശതമാനമാക്കി വര്‍ധിപ്പിച്ചതു രണ്ടു ദിവസം മുമ്പാണ്.

രാജ്യത്തു പഞ്ചസാരവില വര്‍ധിക്കാത്തതു മൂലമാണെന്നു പറയുന്നു മില്ലുടമകള്‍ കരിമ്പു കര്‍ഷകര്‍ക്കു കരിമ്പുവില കൊടുത്തുതീര്‍ന്നിട്ടില്ല. 21,000 കോടി രൂപയാണു കര്‍ഷകര്‍ക്കു കിട്ടാനുള്ളത്.

ചുങ്കം കൂട്ടുകയും ചുങ്കമില്ലാത്ത ഇറക്കുമതി നിരോധിക്കുകയും ചെയ്യുമ്പോള്‍ വില വര്‍ധിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെ ലാഭം കൂടുമ്പോള്‍ മാത്രമേ കരിമ്പു കര്‍ഷകര്‍ക്കു വില കൊടുക്കൂ എന്നാണു പഞ്ചസാര മില്ലുടമകളുടെ നിലപാട്. മില്ലുടമകളുടെ സമ്മര്‍ദത്തിനു ഗവണ്‍മെന്റ് വഴങ്ങുകയാണു ചെയ്തത്.


ശുദ്ധീകരിക്കാത്ത പഞ്ചസാര ചുങ്കമില്ലാതെ ഇറക്കുമതി ചെയ്തു ശുദ്ധീകരിച്ചു കയറ്റുമതി ചെയ്യണമെന്നാണു ചട്ടം. പക്ഷേ, ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തരവിപണിയിലും വില്‍ക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.