യുപിസിഎല്‍ അദാനിക്ക്; വില 6,300 കോടി
Sunday, April 26, 2015 12:00 AM IST
കൊച്ചി: ഉഡുപ്പി പവര്‍ കോര്‍റേഷന്‍ ലിമിറ്റഡിന്റെ (യുപിസിഎല്‍) 100 ശതമാനം ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായുള്ള ലാന്‍കോ ഇന്‍ഫ്രാടെക് ലിമിറ്റഡില്‍ നിന്ന് 6,300 കോടി രൂപ വില നല്‍കി അദാനി പവര്‍ ലിമിറ്റഡ് (എപിഎല്‍) വാങ്ങി. 1,200 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയവും കല്‍ക്കരി ഇറക്കുമതിക്കുള്ള ജെട്ടിയും ഇതോടെ അദാനിക്കു സ്വന്തമായി.

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഊര്‍ജോത്പാദകരായ എപിഎലിന്റെ ശേഷി ഇതോടെ 10,440 മെഗാവാട്ട് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റിലാണ് യുപിസിഎല്‍ ഏറ്റെടുക്കാനുള്ള തീരുമാനം എപിഎല്‍ പ്രഖ്യാപിച്ചത്. താപവൈദ്യുതോത്പാദന മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വൈദ്യുതി വില്‍ക്കാനുള്ള ദീര്‍ഘകാല കരാര്‍ സ്വന്തമാക്കിയിരുന്നു യുപിസിഎല്‍. ദക്ഷിണേന്ത്യയിലേക്കും ഇതോടെ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും ഊര്‍ജോത്പാദനം വര്‍ധിപ്പിച്ചുകൊണ്ട് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ സജീവമാകാന്‍ ഇതോടെ അവസരം കൈവരികയാണെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.