അക്ഷയതൃതീയ: സമ്മാനങ്ങളുമായി കെഎല്‍എം
Sunday, April 19, 2015 11:57 PM IST
കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ കെഎല്‍എമ്മിന്റെ ജ്വല്ലറി ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് ആകര്‍ഷങ്ങളായ സമ്മാനങ്ങളൊരുക്കുന്നു. 25,000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. ഒരു കാരറ്റ് ഡയമണ്ടിന് 5,000 രൂപ ഡിസ്കൌണ്ടും ലഭിക്കും. 5,000, 20,000 രൂപ വിലയുള്ള ആഭരണ പാക്കറ്റുകള്‍ ലഭ്യമാണ്.

മാത്രമല്ല 916 പ്യൂരിറ്റിയുള്ള സ്വര്‍ണ നാണയങ്ങളും, 999 പ്യൂരിറ്റിയുള്ള സ്വര്‍ണ ബാറുകളും ഹോള്‍സെയില്‍ വിലയില്‍ സ്വന്തമാക്കാം. അഡ്വാന്‍സ് ബുക്കിംഗിനുള്ള സൌകര്യവും ഉണ്ട്. കെഎല്‍എമ്മിന്റെ എല്ലാ ബ്രാഞ്ചുകളിലും ആഭരണ പാക്കറ്റുകളും സ്വര്‍ണനാണയങ്ങളും ബാറുകളും ലഭ്യമാണ്.


ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഉദ്ഘാടനം കോതമംഗലത്ത് നാളെ രാവിലെ 10.30ന് കെഎല്‍എം ടവറില്‍ ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളിയും നമിത പ്രമോദും ചേര്‍ന്ന് നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പില്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.