ഫിനോ ലോക്കുകള്‍ വിപണിയില്‍
Saturday, April 18, 2015 11:24 PM IST
കൊച്ചി: ഉത്തരേന്ത്യയിലെ പ്രമുഖ ഹാര്‍ഡ്വെയര്‍ വിതരണക്കാരായ ബ്രാസ്വേള്‍ഡ് സ്വന്തം ബ്രാന്‍ഡുമായി വിപണിയിലെത്തി. ഫിനോ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ലോക്കുകളുടെ ലോഞ്ചിംഗ് മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു നിര്‍വഹിച്ചു.

ലോക്സ് ആക്സസറീസ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ വിപണിയില്‍ വന്‍ മുന്നേറ്റം നേടിയ ബ്രാസ്വേള്‍ഡ് ഹാര്‍ഡ്വെയര്‍ രംഗത്ത് എല്ലാ ഉത്പന്നങ്ങളും ഒരു ബ്രാന്‍ഡില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിനോ എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡുമായി വിപണിയിലെത്തിയതെന്ന് ചെയര്‍മാന്‍ ടി. ഷംസുദീന്‍ പറഞ്ഞു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാസ്വേള്‍ഡും അലിഗഡിലെ ഈസ്റിന്ത്യാ ലോക്സും സംയുക്തമായുള്ള സംരംഭമാണ് ഫിനോ ഇന്റര്‍നാഷണല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.