പ്രസാര്‍ ഭാരതിയുമായി എന്‍സിഡിഇഎക്സ് ധാരണാപത്രം ഒപ്പിട്ടു
Saturday, April 18, 2015 11:23 PM IST
കൊച്ചി: കാര്‍ഷികോത്പന്നങ്ങളുടെ തല്‍സമയ വിലയും അവധി വിലയും പ്രസാര്‍ ഭാരതിയുടെ ഡിഡി കിസാന്‍ ചാനലിനു ലഭ്യമാക്കാനുള്ള ചുമതല പ്രമുഖ കാര്‍ഷികോത്പന്ന എക്സ്ചേഞ്ചായ എന്‍സിഡിഇഎക്സിന്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ പ്രസാര്‍ ഭാരതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രഞ്ജന്‍ മുഖര്‍ജി, എന്‍സിഡിഇഎക്സ് എംഡി സമീര്‍ ഷാ എന്നിവര്‍ ഒപ്പിട്ടു. സംപ്രേക്ഷണമാരംഭിക്കുന്ന ഡിഡി കിസാന്‍ ചാനലിലൂടെ അനുബന്ധ വിവരങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന പരിപാടികളും എന്‍സിഡിഇഎക്സ് അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.