സുകന്യസമൃദ്ധി നിക്ഷേപത്തിനു പലിശ കൂട്ടി
സുകന്യസമൃദ്ധി നിക്ഷേപത്തിനു പലിശ കൂട്ടി
Thursday, April 2, 2015 1:36 AM IST
ന്യൂഡല്‍ഹി: ഈയിടെ അവതരിപ്പിച്ച സുകന്യ സമൃദ്ധി അക്കൌണ്ട് സ്കീമിലെ നിക്ഷേപത്തിനു പലിശ വര്‍ധിപ്പിച്ച് 9.2 ശതമാനമാക്കി. നേരത്തേ 9.1 ശതമാനമാണു പറഞ്ഞിരുന്നത്.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമിലെ പലിശ 9.2 ശതമാനത്തില്‍നിന്ന് 9.3 ശതമാനമായി വര്‍ധിപ്പിച്ചു. ധനമന്ത്രാലയമാണ് ഇതു തീരുമാനിച്ചത്.

എന്നാല്‍, പബ്ളിക് പ്രൊവിഡന്റ് ഫണ്ടിനും (പിപിഎഫ്) കിസാന്‍ വികാസ് പത്ര(കെവിപി)യ്ക്കും പലിശ 8.7 ശതമാനം വീതം തുടരും. 2015-16 ധനകാര്യ വര്‍ഷത്തേക്കുള്ള പലിശ നിരക്കാണ് ഇത്. മറ്റു വിവിധ സേവിംഗ്സ് സ്കീമുകളുടെ പലിശയില്‍ മാറ്റമില്ല. ഒന്നു മുതല്‍ നാലുവരെ വര്‍ഷത്തെ സേവിംഗ്സ് കാലാവധി നിക്ഷേപത്തില്‍ 8.4 ശതമാനം. അഞ്ചു വര്‍ഷ കാലാവധി നിക്ഷേപത്തിന് 8.5 ശതമാനം. അഞ്ചു വര്‍ഷ കാലാവധി നിക്ഷേപത്തിന് 8.5 ശതമാനം. അഞ്ചുവര്‍ഷ റെക്കറിംഗ് ഡിപ്പോസിറ്റിന് 8.4 ശതമാനം, 10 വര്‍ഷ എന്‍എസ്സി 8.5 ശതമാനം 10 വര്‍ഷ എന്‍എസ്സി 8.8 ശതമാനം എന്ന തോതിലാണു പലിശ.


സുകന്യ സമൃദ്ധി സ്കീമില്‍ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ് ഓഫീസുകളിലും ബാങ്കുകളിലും അക്കൌണ്ട് തുടങ്ങാം. 21 വര്‍ഷമാകുമ്പോള്‍ കാലാവധിയാകും. പെണ്‍കുട്ടികള്‍ക്കു 14 വയസാകുംവരെ നിക്ഷേപം തുടരാം. കുട്ടിക്ക് 18 വയസായശേഷം പകുതി തുക വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ആയി പിന്‍വലിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.