ജികെഎസ്എഫ് കാഷ് വൌച്ചര്‍: ഏപ്രില്‍ 10 വരെ സ്വീകരിക്കും
Tuesday, March 31, 2015 12:11 AM IST
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സീസണ്‍ എട്ടിന്റെ ഭാഗമായി കടകളില്‍ നിന്നു നല്‍കിയ സ്ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനത്തിന്റെ ഒപ്പമുള്ള 100 രൂപയുടെ കാഷ് വൌച്ചറുകള്‍ ഇനിയും നല്‍കിയിട്ടില്ലാത്തവര്‍ ഏപ്രില്‍ 10നു മുന്‍പായി നല്‍കണം.

കടകളില്‍ അവശേഷിക്കുന്ന കാഷ് വൌച്ചറുകള്‍ പിന്നീട് മാറുവാന്‍ കഴിയില്ല. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് അതത് ജില്ലാ മാനേജര്‍മാരെയോ അല്ലെങ്കില്‍ 0471-2310899 എന്ന ജി കെ എസ് എഫ് ഡയറക്ടറേറ്റിലെ നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.