രൂപയുടെ മൂല്യം ഇടിഞ്ഞു
രൂപയുടെ മൂല്യം ഇടിഞ്ഞു
Tuesday, March 31, 2015 12:07 AM IST
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 62.67 ആയി. ആഗോള വിപണിയില്‍ കയറ്റുമതിക്കാര്‍ക്കിടയില്‍ അമേരിക്കന്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്. വിദേശനാണ്യവിപണിയില്‍ ഇന്നലെ 62.55 രൂപ മൂല്യത്തിലാണ് വിനിമയം ആരംഭിച്ചത്. എന്നാല്‍ ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 26 പൈസ ഇടിഞ്ഞ് 62.67 ആയി.


അതേസമയം മുംബൈ ഓഹരിസൂചിക സെന്‍സെക്സ് 517.22 പോയിന്റ് ഉയര്‍ന്ന് 27,975.97 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി 20നു 522.66 പോയിന്റ് ഉയര്‍ന്നതാണ് സെന്‍സെക്സിന്റെ ഈ വര്‍ഷത്തെ വലിയ നേട്ടം.

എന്‍എസ്ഇയുടെ നിഫ്റ്റി 150.90 പോയിന്റ് ഉയര്‍ന്ന് 8,492.30 എന്ന നിലയിലാണ് ഇന്നലെ ക്ളോസ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.