ഫേസ്ബുക്ക് മെസഞ്ചര്‍ ലൈവാക്കാന്‍ മൂന്നാംനിര ആപ്പുകള്‍
ഫേസ്ബുക്ക് മെസഞ്ചര്‍ ലൈവാക്കാന്‍ മൂന്നാംനിര ആപ്പുകള്‍
Tuesday, March 31, 2015 12:06 AM IST
കലിഫോര്‍ണിയ: ഫേസ്ബുക്ക് മെസഞ്ചറിലാണ് ഷുക്കര്‍ബര്‍ഗ് മുതലാളി ഇപ്പോള്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാം നിര ആപ്പുകളെ മെസഞ്ചറിലേക്ക് ആഡ് ചെയ്യുകവഴി ചലനാത്മക ചിത്രങ്ങളും വീഡിയോകളും മുഖഭാവങ്ങളും ഞൊടിയിടയില്‍ മറ്റുള്ളവര്‍ക്ക് അയയ്ക്കാന്‍ ഇപ്പോള്‍ കഴിയും. ചാറ്റിംഗ് മെനുവില്‍ ത്രി ഡോട് ഓപ്ഷനില്‍ നിരവധി ആപ്പുകള്‍ പ്രത്യക്ഷപ്പെടുന്നുണ്െടങ്കിലും പ്ളേസ്റോറിലും ആപ്പിള്‍സ്റോറിലുമുള്ള രസകരമായി മെസഞ്ചര്‍ ആപ്പുകളെ പരിചയപ്പെടാം.

ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനും സന്ദേശങ്ങള്‍ക്കൊപ്പം പാട്ടിന്റെ വരികള്‍ പ്ളേ ചെയ്യാനും ഡിറ്റി (ഉകഠഠഥ), ലക്ഷക്കണക്കിന് അനിമേറ്റഡ് ജിഫ് (ചലനാത്മക) ചിത്രങ്ങള്‍ക്ക് ജിഫ് (ഏകഎഥ), ഒരു സിനിമ ഡയലോഡ് ടൈപ്പ് ചെയ്ത് ക്ളിപ്പിംഗുകള്‍ക്കൊപ്പം അയയ്ക്കാന്‍ ക്ളിപ്ദിസ് (ഇഹശുഉശ),റോക്കോര്‍ഡ് ചെയ്ത ശബ്ദത്തെ വോയിസ് ഫില്‍ട്ടര്‍വഴി മാസ്ക് ചെയ്ത് അയയ്ക്കാന്‍ ഫ്ളിപ്ലിപ് (എഹശുഹശു), ഫോട്ടോകളെ ജിഫ് ഫോര്‍മാറ്റിലാക്കുന്ന ഷൌട്ട ് (ടവീൌ)


ഫോണ്‍ ഗാലറിയിലുള്ള ചിത്രങ്ങളെ 2ഡി, 3ഡി ചിത്രങ്ങളാക്കുന്ന പിംഗ്ടാങ്ക്(ുശിഴമിേസ),ടൈപ്പ് ചെയ്യുന്ന വാക്കുകളെ വീഡിയോ ഫോര്‍മാറ്റിലാക്കുന്ന വേര്‍ഡിയോ(ണീൃറലീ).

സംസാരഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളെ കാര്‍ട്ടൂണ്‍ ചിത്രങ്ങളാക്കിയ ബിറ്റ്മോജി (ആശാീഷശ), സെല്‍ഫി ചിത്രങ്ങളുടെ മുഖഭാവങ്ങള്‍ മാറ്റുന്ന ഇഫക്ടിഫൈ (ഋളളലരശേള്യ), വാക്കുകള്‍ അറുന്നൂറോളം ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ മെംസ് (ങഋങഋട).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.