വാളയാര്‍ ചെക്ക്പോസ്റില്‍ കേരള ചേംബറിന്റെ സഹായകേന്ദ്രം
Saturday, March 28, 2015 11:20 PM IST
കൊച്ചി: വാളയാര്‍ ചെക്ക്പോസ്റില്‍ ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചെക്ക്പോസ്റിനു സമീപം പ്രവര്‍ത്തിക്കുന്ന കേരള ചേംബര്‍ ഹെല്‍പ് സെന്ററില്‍ സൌകര്യമൊരുക്കിയതായി കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാത്യു കുരുവിത്തടം അറിയിച്ചു.

ചെക്പോസ്റില്‍ എത്തുന്ന ചരക്കു വാഹനങ്ങള്‍ ഇ-ഡിക്ളറേഷന്‍ നടത്തിയെന്ന് ഉറപ്പാക്കുന്ന എട്ട്-എഫ് ഫോം ഹെല്‍പ് സെന്ററില്‍ ലഭ്യമാക്കും. എട്ട്-എഫ് ഫോം ഇല്ലാതെയെത്തുന്ന വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് വാണിജ്യനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ചെക്ക്പോസ്റില്‍ വച്ചു തന്നെ ഇ-ഡിക്ളറേഷന്‍ സമര്‍പ്പിക്കാനായി ഇന്റര്‍നെറ്റ് അടക്കമുള്ള എല്ലാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ചരക്കുഗതാഗത പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ ചരക്കു വാഹന ഉടമകള്‍ തീരുമാനിച്ചിരിക്കെ പ്രശ്നം പഹിരഹിക്കാന്‍ ഗവണ്‍മെന്റ് ഉടന്‍ ഇടപെടണമെന്നു കേരള ചേംബര്‍ ആവശ്യപ്പെട്ടു.


ചരക്കു ഗതാഗതം തടസപ്പെട്ടാല്‍ ഈസ്റര്‍, വിഷു ആഷോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ വാണിജ്യമേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന സ്ഥിതി ഒഴിവാക്കാന്‍ വാളയാര്‍ ചെക്ക്പോസ്റിലെ പ്രശ്്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും കേരള ചേംബര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.