വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു മുത്തൂറ്റ് ഗ്രൂപ്പ്
Saturday, March 28, 2015 11:20 PM IST
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ പേരില്‍ ഇ-മെയിലുകളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന വ്യാജ മുത്തൂറ്റ് ഫിനാന്‍സ് ലോട്ടറി കാംപെയ്നുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഷെവ്റോണ്‍ ടെക്സാകോ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി എന്ന പേരില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ലോട്ടറി അടിച്ചതായും തുക കൈപ്പറ്റുന്നതിനായി പേരും വിലാസവും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഐഡി പ്രൂഫും അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട് മെയിലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ാൌവീീേളേശിമിരല മംമൃറ05@ാമശഹ.ൃൌ എന്ന ഇ- മെയില്‍ അഡ്രസില്‍ നിന്നാണ് ഈ മെയിലുകള്‍ അയയ്ക്കപ്പെട്ടിട്ടുള്ളത്.


മുത്തൂറ്റ് ഫിനാന്‍സിന് ഈ കമ്പനിയുമായോ ലോട്ടറി ഇടപാടുകളുമായോ ഒരു ബന്ധവുമില്ലെന്നും വ്യാജ ഇ-മെയിലുകളില്‍ വഞ്ചിതരാകരുതെന്നും പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. വ്യാജ ഇ-മെയിലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആര്‍.എം. ദിവാന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.