ഫോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂന്നിരട്ടിയാക്കും
ഫോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂന്നിരട്ടിയാക്കും
Friday, March 27, 2015 10:55 PM IST
സാനന്ദ്: ഇന്ത്യയില്‍ നിന്നുള്ള ഫോര്‍ഡ് കാറുകളുടെ കയറ്റുമതി മൂന്നിരട്ടിയായി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് ഫീല്‍ഡ്സ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് 100 കോടി ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് രാജ്യത്ത് പുതിയ പ്ളാന്റ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ഡ് കോംപാക്ട് കാറുകളുടെ എക്സ്പോര്‍ട്ട് ഹബ് ആക്കി രാജ്യത്തെ മാറ്റുകയാണു ലക്ഷ്യം. പ്രതിബദ്ധതയോടൊപ്പം പുതിയ ഉയരങ്ങളിലേക്കുള്ള ഫോര്‍ഡിന്റെ വളര്‍ച്ചയാണ് നിറവേറപ്പെടുന്നതെന്നു ഗുജറാത്തിലെ സാനന്ദില്‍ പുതിയ പ്ളാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


ഫോര്‍ഡിന്റെ പുതിയ കാര്‍ നിര്‍മാണ പ്ളാന്റും എന്‍ജിന്‍ പ്ളാന്റുമാണ് സാനന്ദില്‍ ഉദ്ഘാടനം ചെയ്തത്. സബ്-ഫോര്‍-മീറ്റര്‍ കോംപാക്റ്റ് സെഡാനായ ഫോര്‍ഡ് ഫിഗോ ആസ്പെയര്‍ ആയിരിക്കും പുതിയ പ്ളാന്റില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുക. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, ധനമന്ത്രി സൌരഭ് ഭായി പട്ടേല്‍, ഗതാഗത മന്ത്രി വിജയ് ഭായ് രൂപാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.