സാപ് റോഡ് ഷോ കൊച്ചിയില്‍
Thursday, March 26, 2015 11:08 PM IST
കൊച്ചി: ചെറുകിട-ഇടത്തരം ബിസിനസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, എന്റര്‍പ്രൈസ് ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ രംഗത്തെ മുന്‍നിരക്കാരായ സാപ് സംഘടിപ്പിച്ച റോഡ് ഷോ കൊച്ചിയിലെത്തി.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മത്സരാത്മക നേട്ടം കൈവരിക്കാനുതകുന്ന ഒട്ടേറെ പ്രതിവിധികള്‍ റോഡ് ഷോയില്‍ വിശദീകരിച്ചു. മറൈന്‍ഡ്രൈവ്, പള്ളിമുക്ക്, കലൂര്‍-കടവന്ത്ര റോഡ്, വ്യവസായമേഖല എന്നിവിടങ്ങളില്‍ തത്സമയ ഡെമോണ്‍സ്ട്രേഷനിലും ചര്‍ച്ചകളിലും ബ്രേക്-ഔട്ട് സെഷനുകളിലും നിരവധി ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെ 15 നഗരങ്ങളില്‍ റോഡ് ഷോ സന്ദര്‍ശനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.