ധനലക്ഷ്മിബാങ്ക് ത്രീ ഇന്‍ വണ്‍ സംവിധാനം ആരംഭിച്ചു
ധനലക്ഷ്മിബാങ്ക് ത്രീ ഇന്‍ വണ്‍ സംവിധാനം ആരംഭിച്ചു
Thursday, March 26, 2015 11:07 PM IST
നെടുമ്പാശേരി: ഇടപാടുകാര്‍ക്ക് സേവിംഗ് അക്കൌണ്ട്, ഡിമാറ്റ് അക്കൌണ്ട്, ഓണ്‍ലൈന്‍ ട്രേഡിംഗ് അക്കൌണ്ട് എന്നീ സൌകര്യങ്ങള്‍ ലഭിക്കുന്ന ത്രീ ഇന്‍ വണ്‍ സംവിധാനം ധനലക്ഷ്മി ബാങ്ക് ആരംഭിച്ചു. നെടുമ്പാശേരി ഫ്ളോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഓണ്‍ലൈന്‍ ട്രേഡിംഗ് സ്ഥാപനമായ റിലിഗെര്‍ സെക്യൂരിറ്റീസിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം ആരംഭിക്കുന്നതെന്ന് സിജിഎം വ്യക്തമാക്കി. ഇക്വിറ്റി, കമോഡിറ്റി ട്രേഡിംഗ് നടത്താന്‍ സൌകര്യം ലഭിക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധനലക്ഷ്മി ബാങ്ക് 2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പതുമാസം 25.14 കോടി രൂപ ലാഭമുണ്ടാക്കിയതായി മണികണ്ഠന്‍ അറിയിച്ചു. യോഗത്തില്‍ റിലിഗര്‍ സെക്യൂരിറ്റീസ് പ്രസിഡന്റ് ജയന്ത് മാങ്ക്ലിക്, ധനലക്ഷ്മിബാങ്ക് എജിഎം രാജേഷ് പുരുഷോത്തമന്‍, ചീഫ് മാനേജര്‍ കെ. ഗോപകുമാര്‍, ഗണേശ് ശര്‍മ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.