കുന്നംകുളം: ഒരു നൂറ്റാണ്ടിലേറെയായി പട്ടിന്റെ പാരമ്പര്യവും ഒരുകോടി മംഗല്യങ്ങള്ക്കു പട്ടു സമ്മാനിച്ച പൈതൃകവുമായി കല്യാണ്‍ സില്‍ക്സിന്റെ 20-ാമതു ഷോറൂം തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തു ഗുരുവായൂര്‍ റോഡില്‍ പ്രശസ്ത സിനിമാതാരവും കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥിരാജ് ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ എംപി പി.കെ.ബിജു, കുന്നംകുളം എംഎല്‍എ ബാബു പാലിശേരി, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ചന്ദ്രമോഹന്, കുന്നംകുളം മുനിസിപ്പല്‍ ചെയര്മാന് സി.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.
കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്മാന് കല്യാണരാമന്, ടി.എസ്. അനന്തരാമന്, ടി.എസ്. രാമചന്ദ്രന്, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് കെ.ബി. ഷിബു എന്നിവരും മറ്റു സാംസ്കാരിക സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു വമ്പിച്ച ജനത്തിരക്കാണ് ഷോറൂമില്‍ പ്രകടമായത്.
പാരമ്പര്യവും പുതുമകളും ഇഴചേര്‍ന്നു നാലു നിലകളിലായി ഒരുക്കിയ കുന്നംകുളം ഷോറൂമില്‍ ഒരേസമയം 200 വെഡ്ഡിംഗ് പര്‍ച്ചേസുകള്‍ നടത്താനുള്ള സൌകര്യവും 100 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യുവാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ 200 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെയുള്ള നിരക്കുകളില്‍ രണ്ടു ലക്ഷത്തില്‍പരം സാരികളും, യൂത്തിന്റെ അഭിരുചിക്കനുസൃതമായൊരുക്കിയ 150 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ലേഡീസ് വെയറുകളും, കുട്ടികള്‍ക്കായി 200 രൂപ മുതല്‍ 5,000 രൂപ വരെയുള്ള കിഡ്സ് വെയറുകളും ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ 200 രൂപ മുതല്‍ 30,000 രൂപ വരെയുള്ള മെന്‍സ് കളക്ഷനുകളും അണിനിരത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.