യമഹ ട്രെയിനിംഗ് സ്കൂള്‍ തുറന്നു
യമഹ ട്രെയിനിംഗ് സ്കൂള്‍ തുറന്നു
Saturday, March 7, 2015 12:54 AM IST

ടു വീലര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് നല്‍കി വിദ്യാര്‍ഥികളെ ഇരുചക്രവാഹന വിദഗ്ധരാക്കുന്ന ദി ലിറ്റില്‍ ഫ്ളവര്‍ യമഹ ട്രെയിനിംഗ് സ്കൂള്‍ ഒരു 'മികവിന്റെ കേന്ദ്രം' ആക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനിംഗിനു ശേഷം വിദ്യാര്‍ഥികളെ യമഹ ഡീലര്‍ഷിപ്പുകളില്‍ നിയമിക്കുകയും അതുവഴി സമൂഹത്തിന് ഗുണഫലങ്ങളുണ്ടാക്കുന്നവരാക്കി മാറ്റുകയും ചെയ്യും. ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി യമഹ മോട്ടോര്‍ ഇന്ത്യ സെയ്ല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ സാങ്കേതികവിദഗ്ധരാണ് വൈടിഎസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

തൊഴിലില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ യുവാക്കള്‍ക്ക് വ്യവസായമേഖലയുടെ നിലവാരത്തിനനുസരിച്ച് ടു വീലര്‍ റിപ്പയറിംഗിലും സര്‍വീസിലും തൊഴിലധിഷ്ഠിതപരിശീലനം നല്‍കുകയും ജോലി നേടാന്‍ സഹായിക്കുകയും വഴി ഈ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ഉദ്ദേശ്യം.


കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പക്ഷം വിദ്യാര്‍ഥികള്‍ക്ക് യമഹ ടെക്നിക്കല്‍ അക്കാദമി സര്‍ട്ടിഫിക്കേഷന്‍ നല്‍കും. അത് അവരെ ഈ മേഖലയില്‍ തന്നെ ജോലി കണ്െടത്താന്‍ സഹായിക്കുമെന്ന് മസാകി അസാനോ പറഞ്ഞു. തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാപരിപാടിയുടെ ഭാഗമെന്നോണം സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളെ സ്വീകരിക്കാനും മികച്ച സര്‍ക്കാരിതര സ്ഥാപനങ്ങളുമായി കൈകോര്‍ക്കാനും അതുവഴി യമഹ ടെക്നിക്കല്‍ അക്കാദമി അംഗീകാരമുള്ള യമഹ ട്രെയിനിംഗ് സ്കൂളുകള്‍ തുറക്കാനും ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് താത്പര്യപ്പെടുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക്് യമഹ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാനും കമ്പനി ഡീലര്‍ഷിപ്പുകളില്‍ നിയമനം നടത്താനുമായി ഇന്ത്യയൊട്ടാകെയുള്ള യമഹ ടെക്നിക്കല്‍ അക്കാദമികളില്‍ വൈടിഎസ് സ്ഥാപിക്കാനും യമഹ പദ്ധതിയിടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.