കേരളത്തില്‍ 85 ശതമാനവും പഹല്‍ സ്കീമില്‍: ഐഒസി
Friday, March 6, 2015 11:21 PM IST
കൊച്ചി: എല്‍പിജി സബ്സിഡി പദ്ധതിയായ പഹല്‍ യോജനയില്‍ സംസ്ഥാനത്തു മൊത്തം എല്‍പിജി ഉപഭോക്താക്കളില്‍ 85 ശതമാനം പേര്‍ പങ്കാളികളായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. 62.96 ലക്ഷം പേരാണ് പദ്ധതിയില്‍ ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കൊല്ലം നവംബര്‍ 15ന് രാജ്യത്ത് 54 ജില്ലകളില്‍ തുടക്കം കുറിച്ച പദ്ധതി കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് രാജ്യത്തെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചത്.


ഇന്ത്യയില്‍ 80 ശതമാനം ആണ് ശരാശരി എങ്കില്‍ കേരളത്തില്‍ 85 ശതമാനം പേര്‍ പഹല്‍ പദ്ധതിയില്‍ അംഗങ്ങളാണ്. കഴിഞ്ഞ നവംബര്‍ 15നു ശേഷം 344.72 കോടി രൂപയാണ് ഈ ഇനത്തില്‍ ഉപഭോക്താക്കള്‍ക്കു കൈമാറിയത്. കേരളത്തില്‍ ഇത് 1.04 കോടി രൂപയാണെന്നും ഐഒസി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.