വന്‍ ഡിസ്കൌണ്ട് സെയിലുമായി ലുലുവിന് രണ്ടാം വാര്‍ഷികാഘോഷം
Friday, March 6, 2015 11:21 PM IST
കൊച്ചി: ഇടപ്പള്ളി ലുലുമാളിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ വിലക്കുറവിന്റെ ആഘോഷത്തിന് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിഗ് ഡിസ്കൌണ്ട് സെയിലിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഒന്നെടുത്താല്‍ ഒന്ന് ഫ്രീയായും ബണ്ടില്‍ ഓഫറുകളുമുണ്ട്. വസ്ത്രങ്ങള്‍ക്ക് ലുലു ഫാഷന്‍ സ്റോറില്‍ 50 ശതമാനം വരെയാണ് ഡിസ്കൌണ്ട്.

ലുലു കണക്ടില്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് സ്പെഷല്‍ സ്കീമുകളും ലീഡിംഗ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50 ശതമാനം വരെയുള്ള കിഴിവും ഉണ്ടാകും. കൂടാതെ ആപ്പിള്‍, എച്ച്പി, ലെനോവോ, ഡെല്‍, തോഷിബാ, എയ്സര്‍, അസൂസ് തുടങ്ങി ബ്രാന്റഡ് ലാപ്ടോപ്പുകള്‍ ബേസ് മോഡല്‍ മുതല്‍ ഹൈ എന്‍ഡ് വരെ വമ്പിച്ച ഓഫറുകളിലും ലഭ്യമാണ്. ആപ്പിള്‍, സാംസംഗ്, എച്ച്പി, ഡെല്‍, ഐ ബാള്‍, മൈക്രോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടാബുകളും ആമസോണ്‍ കെന്റിലിന്റെ എല്ലാ മോഡലുകളും ലുലു കണക്ടില്‍ ലഭ്യമാണ്.


ലീഡിംഗ് ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷനറുകളുടെ വന്‍ കളക്ഷനോടൊപ്പം മികച്ച സ്റാര്‍ റേറ്റിംഗ് ഉള്ള എയര്‍ കണ്ടീഷനറുകള്‍ വിലക്കുറവിലും മാസത്തവണ വ്യവസ്ഥയിലും തെരഞ്ഞെടുക്കപ്പെട്ട എയര്‍ കണ്ടീഷനറുകള്‍ 40 ശതമാനം വരെ വിലക്കിഴിവിലും 1000 രൂപ ഡൌണ്‍ പേയ്മെന്റ് വ്യവസ്ഥയിലും സ്വന്തമാക്കാം.

ലീഡിംഗ് ബ്രാന്‍ഡുകളുടെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ക്ക് 10,000 രൂപ വരെയും മിക്സി, ഗ്യാസ് സ്റൌ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും വിലക്കിഴിവുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകള്‍ക്ക് 50 ശതമാനം ഡിസ്കൌണ്ട്, ഹോം തീയറ്ററുകള്‍, ടിവി സ്റാന്‍ഡുകള്‍ എന്നിവയ്ക്ക് 40 ശതമാനവും ഹെഡ്ഫോണിന് 50 ശതമാനം വരെയും ലീഡിംഗ് ബ്രാന്‍ഡഡ് കാമറകള്‍ക്കും ഇലക്ട്രോണിക് ഹെല്‍ത്ത് പ്രോഡക്ട്സിനും 60 ശതമാനം വരെയും വിലക്കിഴിവില്‍ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങള്‍ക്ക് എക്സ്റന്റഡ് വാറന്റി, മാസ തവണ വ്യവസ്ഥകള്‍, ബജാജ് ഫിനാന്‍സ് എന്നിവയും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.