ഇന്ത്യ റബര്‍ മീറ്റിന് ഇന്നു കൊച്ചിയില്‍ തുടക്കം
Wednesday, March 4, 2015 10:59 PM IST
കൊച്ചി: റബര്‍ ബോര്‍ഡും റബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബര്‍ മീറ്റ് 2015 (ഐആര്‍എം 2015) ഇന്നു കൊച്ചിയില്‍ തുടക്കം. രാവിലെ 10ന് ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ചെയര്‍മാനുമായ ഡോ. ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

'പരിമിത വിഭവങ്ങള്‍, അനന്ത സാധ്യതകള്‍'എന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ മുഖ്യവിഷയം. റബര്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ, സാങ്കേതിക കാര്യങ്ങളെയും പുതിയ കണ്ടുപിടുത്തങ്ങളെയും സംബന്ധിച്ച് രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിക്കും.പാനല്‍ ചര്‍ച്ചകള്‍ക്ക് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക്, ന്യൂഡല്‍ഹി ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.