എയര്‍ ഇന്ത്യ വിദേശത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നു
Wednesday, March 4, 2015 10:57 PM IST
മുംബൈ: എയര്‍ ഇന്ത്യ ഈജിപ്തിലെയും ഇറാനിലെയും തങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി നഷ്ടത്തിലോടുന്ന കമ്പനി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫീസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സൂറിച്ച്, ചിറ്റഗോംഗ് വിയന്ന എന്നിവിടങ്ങളിലെ ഓഫീസുകള്‍ പൂട്ടിയിരുന്നു. 2013-14 സാമ്പത്തികവര്‍ഷം കെയ്റോ ഓഫീസുകളില്‍ നിന്നുള്ള വരുമാനം 58.56 ലക്ഷം രൂപയായിരുന്നു. ടെഹ്റാനില്‍ നിന്നുള്ള വരുമാനമാകട്ടെ 138.75 ലക്ഷം രൂപയും. കാനഡയിലുള്ള ഓഫീസും ഉടനടി പ്രവര്‍ത്തനമവസാനിപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി.


ഒമ്പത് വിദേശരാജ്യങ്ങളിലായിരുന്നു എയര്‍ ഇന്ത്യക്കു ഓഫീസുകളുണ്ടായിരുന്നത്. ഇതില്‍ വാഷിംഗ്ടണ്‍, ലോസ് ആഞ്ചലസ്, ആംസ്റര്‍ഡാം എന്നിവിടങ്ങളിലെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടരും. കഴിഞ്ഞ കുറേവര്‍ഷങ്ങളായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന നഷ്ടം കോടികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.