സ്പെക്ട്രം ലേലം ഇന്നുമുതല്‍
Wednesday, March 4, 2015 10:57 PM IST
ന്യൂഡല്‍ഹി: 2ജി, 3ജി സ്പെക്ട്രങ്ങളുടെ ലേലം ഇന്നു തുടങ്ങും. എട്ടു കമ്പനികളാണു ലേലത്തില്‍ പങ്കെടുക്കുന്നത്. ലേലത്തിലൂടെ 82,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 17 ടെലികോം സര്‍ക്കിളുകളിലേക്കുള്ള സ്പെക്ട്രങ്ങളാണു ലേലത്തിനുള്ളത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് കമ്പനികളാണ് പ്രധാനമായും ലേലത്തില്‍ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.