അല്ലു അര്‍ജുന്‍ ഹീറോയുടെ ബ്രാന്‍ഡ് അംബാസഡര്‍
Wednesday, March 4, 2015 10:57 PM IST
കൊച്ചി: പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് പ്രാദേശിക ബ്രാന്‍ഡ് അംബാസഡറായി ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെ നിയമിച്ചു. അല്ലു അര്‍ജുനും ഹീറോയുടെ 125 സിസി ഗ്ളാമര്‍ മോട്ടോര്‍ സൈക്കിളും കഥാപാത്രങ്ങളാകുന്ന പരസ്യ കാംപെയ്ന്‍ തായ്ലന്‍ഡിലെ ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പരസ്യ ഏജന്‍സിയായ ജെഡബ്ള്യുടി ആണ് ഹീറോ-അല്ലു അര്‍ജുന്‍ പരസ്യങ്ങള്‍ അണിയിച്ചൊരുക്കുന്നത്.ടൈഗര്‍ വുഡ്സ്, ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ്, ബോളിവുഡ് താരം ആലിയ ഭട്ട് എന്നിവര്‍ക്കു പിന്നാലെ അല്ലു അര്‍ജുന്‍ ഹീറോയുടെ പുതിയ മുഖമാകുന്നത് ബ്രാന്‍ഡിന് ദക്ഷിണേന്ത്യന്‍ വിപണിയില്‍ മുതല്‍ക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.