ബജറ്റ് സാമ്പത്തിക വികസനത്തിന് വഴിയൊരുക്കും: ഡോ. രുദ്ര സെന്‍
Wednesday, March 4, 2015 10:57 PM IST
കൊച്ചി: കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ ആന്തരികഘടനാ വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയത് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏറെ ഗുണം ചെയ്യുമെന്ന് കോഴിക്കോട് ഐഐഎംകെ എക്കണോമിക്സ് പ്രഫസര്‍ ഡോ. രുദ്ര സെന്‍ ശര്‍മ. കേന്ദ്രബജറ്റിനെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള ഘടകം സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിന് കൃത്യമായ വികസന മാര്‍ഗം നിര്‍ദേശിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. എന്നാല്‍ അതിനായി പല മുന്നൊരുക്കങ്ങളും നടത്തേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. 2022 വര്‍ഷത്തേക്കുള്ള ദേശീയ സാമ്പത്തിക ലക്ഷ്യങ്ങളും ബജറ്റില്‍ കൃത്യമായി സൂചിപ്പിക്കുന്നുണ്െടന്നും ഡോ. രുദ്ര സെന്‍ ശര്‍മ ബജറ്റ് വിശകലന ചര്‍ച്ചയുടെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.