ഇസാഫ് 'ലഹന്ദി'ക്ക് ദേശീയ അവാര്‍ഡ്
Tuesday, March 3, 2015 11:30 PM IST
തൃശൂര്‍: ഇസാഫ് മൈക്രോഫിനാന്‍സിന്റെ ത്രൈമാസ വാര്‍ത്താപത്രികയായ 'ലഹന്ദി'ക്ക് ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ദേശീയ ബഹുമതി ലഭിച്ചു. പബ്ളിക് റിലേഷന്‍സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും എറണാകുളം പ്രസ് ക്ളബും സംയുക്തമായാണു പുരസ്കാരം സംഘടിപ്പിച്ചത്.

എറണാകുളം താജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഇസാഫ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. പോള്‍ തോമസ്, എച്ച്.ആര്‍. ഹെഡ് മെറീന പോള്‍, ലഹന്ദി എഡിറ്ററും ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റുമായ സോണി വി. മാത്യു എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എക്സൈസ് മന്ത്രി കെ.ബാബു, കെ.വി.തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.


തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് മൈക്രോഫിനാന്‍സ് ഒമ്പതു സംസ്ഥാനങ്ങളിലെ 41 ജില്ലകളില്‍ ഏഴു ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകള്‍ക്കു സാമ്പത്തിക സേവനം നല്‍കിവരുന്നു. ഓപ്പര്‍ച്യൂണിറ്റി ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയയുടെ അനുബന്ധ സ്ഥാപനമായ ദിയ വികാസ് കാപ്പിറ്റല്‍, ഓയ്കോ ക്രെഡിറ്റ് നെതര്‍ലാന്‍ഡ്സിന്റെ അനുബന്ധസ്ഥാപനമായ മാനവീയ ഹോള്‍ഡിങ്ങ്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഇസാഫ് മൈക്രോഫിനാന്‍സില്‍ ഓഹരിപങ്കാളിത്തം ഉണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ചെറുകിട ബാങ്കിംഗ് ലൈസന്‍സിനായി കേരളത്തില്‍നിന്ന് അടുത്തിടെ അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇസാഫും ഉള്‍പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.