കാതല്‍മേഖല വളര്‍ച്ച കുറഞ്ഞു
Tuesday, March 3, 2015 11:30 PM IST
ന്യൂഡല്‍ഹി: എട്ടു കാതല്‍ വ്യവസായ മേഖലകളില്‍ ജനുവരിയിലെ വളര്‍ച്ച തീരെക്കുറവായി. വെറും 1.8 ശതമാനമാണ് അവയുടെ വളര്‍ച്ച. 13 മാസത്തിനിടയിലെ ഏറ്റവും താണ വളര്‍ച്ചയാണിത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം, സ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതല്‍ വ്യവസായങ്ങള്‍. 2014 ജനുവരിയില്‍ ഇവ 3.4 ശതമാനം വളര്‍ന്നതാണ്. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം ഉത്പാദനം കുറഞ്ഞതാണ് ഇത്തവണ പ്രശ്നമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.