ഐഷര്‍ പ്രോ 6000 സീരീസ് ട്രക്കുകള്‍ കേരളത്തിലും
Tuesday, March 3, 2015 11:28 PM IST
കൊച്ചി: വിഇ കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് തങ്ങളുടെ പുതു തലമുറ ഹെവി ഡ്യൂട്ടി ട്രക്കുകളായ ഐഷര്‍ പ്രോ 6000 സീരീസ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. ബംഗളൂരുവില്‍ നടന്ന കസ്റമര്‍ എക്സ്പീരിയന്‍സ് ഇവെന്റിലാണ് വാഹനത്തെ ദക്ഷിണേന്ത്യക്ക് പരിചയപ്പെടുത്തിയത്. ഐഷര്‍ പ്രോ 6031, ഐഷര്‍ പ്രോ 6025 ഹോളേജ് ട്രക്കുകള്‍, ഐഷര്‍ പ്രോ 6025 ടി ടിപ്പര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോള്‍വോ ഗ്രൂപ്പും ഐഷറും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഭാവി ഇന്ത്യന്‍ ട്രക്കുകളുടെ പ്രതീകമായ ഐഷര്‍ പ്രോ 6000 സീരീസ് നിര്‍മിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.