സര്‍ഫാസി വകുപ്പുകളുടെ വിപുലീകരണം സ്വാഗതാര്‍ഹം: തോമസ് ജോണ്‍ മുത്തൂറ്റ്
Sunday, March 1, 2015 1:11 AM IST
കൊച്ചി: കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച നിക്ഷേപകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുളള സര്‍ഫാസി ആക്ടിലെ വകുപ്പുകളുടെ വിപുലീകരണം ഏറെ നാളുകളായി കാത്തിരുന്നതായിരുന്നുവെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റ്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഔപചാരിക സംവിധാനത്തിലേക്ക് മാറ്റുക, സുതാര്യത കൈവരുത്തുക, ഇറുക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. ഇതു വളരെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.