ഇക്കോ സ്പോര്‍ടില്‍ ഫോര്‍ഡ് ആപ് ലിങ്ക്
Saturday, February 28, 2015 11:41 PM IST
കൊച്ചി: അര്‍ബന്‍ എസ്യുവി ഇക്കോ സ്പോര്‍ടില്‍ ഉപഭോക്തൃ സൌഹൃദ ഇന്‍-കാര്‍ സാങ്കേതികവിദ്യയായ സിങ്ക് ഫോര്‍ഡ് ആപ് ലിങ്ക് അവതരിപ്പിച്ചു. പ്രസ്തുത ആപ് സംവിധാനം ഉള്ള ഫോര്‍ഡിന്റെ രണ്ടാമത്തെ വാഹനമാണ് ഇക്കോ സ്പോര്‍ട്. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ, മേയ്ക്ക് മൈട്രിപ്, ഗ്ളിംപ്സ് തുടങ്ങി ഒട്ടുമിക്ക സ്മാര്‍ട് ഫോണ്‍ ആപ്ളിക്കേഷനുകളും ഫോര്‍ഡ് ആപ് ലിങ്കില്‍ ലഭ്യമാണ്.

ലോകകപ്പ് ക്രിക്കറ്റിന്റെ തത്സമയ സ്കോറുകളും മറ്റും ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ വഴി കാറിനുള്ളില്‍ ലഭിക്കും. തുടക്കത്തില്‍ ഇക്കോ സ്പോര്‍ടിന്റെ ടൈറ്റാനിയം പതിപ്പിലായിരിക്കും ഫോര്‍ഡ് ആപ്ലിങ്ക് ലഭിക്കുക. പ്രസ്തുത ഇന്‍-കാര്‍ സാങ്കേതികവിദ്യയുള്ള ആദ്യത്തെ കാര്‍ ഫോര്‍ഡ് ഫിയസ്റയാണ്. പുതിയ ഇന്‍-കാര്‍ സാങ്കേതികവിദ്യ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ സാക്ഷാത്കാരമാണെന്ന് ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്രാ പറഞ്ഞു. ഒരു ലക്ഷത്തിലേറെ ഇക്കോ സ്പോര്‍ട് ഉടമകളാണ് ഇന്ത്യയില്‍ ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.