ഫെഡറല്‍ ബാങ്ക് സൊളൈസിന് ഹോം കെയര്‍ വാഹനം നല്‍കി
ഫെഡറല്‍ ബാങ്ക് സൊളൈസിന് ഹോം കെയര്‍ വാഹനം നല്‍കി
Friday, February 27, 2015 11:31 PM IST
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറല്‍ ബാങ്കിന്റെ തൃശൂര്‍ എംഒ റോഡ് ബ്രാഞ്ച് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ സൊളൈസിന് ഹോം കെയര്‍ വാഹനം സംഭാവന ചെയ്തു. ദീര്‍ഘകാല രോഗങ്ങളാല്‍ വലയുന്ന കുട്ടികള്‍ക്ക് പിന്തുണയേകാനാണ് സൊളൈസ് പ്രവര്‍ത്തിക്കുന്നത്.

തൃശൂരില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഡിജിഎമ്മും എറണാകുളം സോണിന്റെ സോണല്‍ ഹെഡുമായ എന്‍.വി.സണ്ണി സൊളൈസ് സെക്രട്ടറി ഷീബ അമീറിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡയറക്ടര്‍ മുഹമ്മദ് അനില്‍, ഫെഡറല്‍ ബാങ്ക് എജിഎമ്മും തൃശൂര്‍ റീജന്റെ റീജണല്‍ ഹെഡുമായ കെ.കെ.ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.