വിഷ്വല്‍ ഐക്യുവിന് ഗോള്‍ഡന്‍ പീകോക്ക് എച്ച്ആര്‍ എക്സലന്‍സ് അവാര്‍ഡ്
Monday, February 2, 2015 12:51 AM IST
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ വിഷ്വല്‍ ഐക്യുവിന് എച്ച്ആര്‍ മികവിനുള്ള ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് ലഭിച്ചു. മികച്ച എംപ്ളോയീ മാനേജ്മെന്റ് പരിഗണിച്ചാണ് അവാര്‍ഡെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 2014-ലെ മികച്ച മാനവവിഭവശേഷി നടപടികള്‍ക്കുള്ള സ്പെഷല്‍ കമന്‍ഡേഷന്‍ വിഭാഗത്തിലാണ് വിഷ്വല്‍ ഐക്യുവിന് അവാര്‍ഡ് ലഭിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജിയും കോംപറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ജസ്റീസ് ഡോ. അരിജിത് പസായത്തും വ്യവസായ പ്രമുഖരും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മികച്ച സ്ഥാപനമാണ് എന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് ഈ പുരസ്കാരമെന്ന് വിഷ്വല്‍ ഐക്യു എച്ച്ആര്‍ ഡയറക്ടര്‍ സനിത ചിറ്റിലപ്പിള്ളി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.