വിപണികളില്‍ മുന്നേറ്റം വീണ്ടും
വിപണികളില്‍ മുന്നേറ്റം വീണ്ടും
Friday, January 30, 2015 1:52 AM IST
മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നേറ്റം തുടര്‍ന്നു. ബിഎസ്ഇ സൂചിക സെന്‍സെക്സ് ഇന്നലെ 123 പോയിന്റിന്റെ നേട്ടത്തോടെ 29,682 ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ തുടര്‍ച്ചയായ 10 ദിവസത്തെ നേട്ടം രേഖപ്പെടുത്തി എന്‍എസ്ഇ സൂചികയായ നിഫ്റ്റി 38 പോയിന്റിന്റെ നേട്ടത്തോടെ 8,952 ലും ക്ളോസ് ചെയ്തു.

2014 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള കാലയളവിലാണ് നിഫ്റ്റി അവസാനമായി ഇത്ര നീണ്ടുനിന്ന ഒരു മുന്നേറ്റം നടത്തിയത്. റിയാലിറ്റി സൂചികകളായിരുന്നു ഇന്നലെ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. റിയാലിറ്റി സൂചിക 3.1 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, മൂലധന സൂചികകളും പിന്തുടര്‍ന്നു.


എച്ച്ഡിഎഫ്സി ബാങ്ക് ഇന്നലെ 3.4 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ഓഹരി വില്പനയിലൂടെ വിദേശ നിക്ഷേപകരില്‍ നിന്നു 10,000 കോടി രൂപ സമാഹരിക്കുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം ലഭിച്ചതാണ് ഈ നേട്ടത്തിനു പിന്നിലെ ഘടകം.

ഡോ. റെഡ്ഢീസ് ലാബ് 3.7 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിന്റെ കരാര്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ റില്‍ 2.4 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്കും എസ്ബിഐയും ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.