എസ്കോര്‍ട്ട് ആന്റി ലിഫ്റ്റ് ട്രാക്ടര്‍ വിപണിയിലിറക്കുന്നു
Wednesday, January 28, 2015 11:05 PM IST
ലക്നൌ: ട്രാക്ടര്‍ വിപണിയില്‍ ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യയിലെ മുന്‍ നിര ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്കോര്‍ട്ട്സ് ലിമിറ്റഡ് 'ആന്റി ലിഫ്റ്റ് ട്രാക്ടര്‍' വിപണിയിലെത്തിക്കുന്നു.

ഡ്രൈവറുടെ സുരക്ഷയ്ക്കു കൂടുതല്‍ പ്രാധാന്യം നല്കുന്നതിനോടൊപ്പം മെയിന്റനന്‍സ് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് പുതിയ മോഡലിന്റെ രൂപകല്പന. നേരത്തെ വിപണിയിലിറക്കിയിരുന്ന ട്രാക്ടറുകള്‍ക്ക് മുന്‍ഭാഗത്ത് ഭാരം കുറവായതിനാല്‍ മുന്‍ഭാഗം വാഹനം ഓടിക്കുന്നതിനിടെ ഉയരുമായിരുന്നു. സ്റീയറിംഗിന്റെ പ്രവര്‍ത്തനത്തിലും അപാകത ഉണ്ടായിരുന്നു.


എന്നാല്‍ വാഹനത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റിയുടെ സ്ഥാനത്തില്‍ മാറ്റം വരുത്തി, വീല്‍ ബേസ് കൂട്ടി, ഫ്രണ്ട് ആക്സിലിന്റെ ഭാരം കൂട്ടി, ഫ്രണ്ട് ബംബറിന്റെ ഭാരം 85 കിലോ ഗ്രാമാക്കി ഉയര്‍ത്തി, ഇന്റന്‍സിറ്റി കൂടിയ മുന്നിലെ ലൈറ്റുമായാണ് എസ്കോര്‍ട്ടിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം 'ആന്റി ലിഫ്റ്റ് ട്രാക്ടര്‍' രൂപകല്പന ചെയ്തിരിക്കുന്നത്.

വാഹനം എഎല്‍ടി 4,000, എഎല്‍ടി 3500 എന്നീ രണ്ടു മോഡലുകളില്‍ 1.0 ടെക്നോളജി വേര്‍നിലാണ് പുറത്തിറക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.