ഹില്‍ട്ടണ്‍ വി ബെല്‍റ്റ് കേരളത്തിലും
ഹില്‍ട്ടണ്‍ വി ബെല്‍റ്റ് കേരളത്തിലും
Tuesday, December 23, 2014 11:18 PM IST
കൊച്ചി: ഹരിയാനയില്‍ 1973ല്‍ സ്ഥാപിതമായ റബേഴ്സ് ലിമിറ്റഡിന്റെ ഐഎസ്ഒ, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുകളുള്ള ഹില്‍ട്ടണ്‍ വി ബെല്‍റ്റ് ഇനി കേരള വിപണിയിലും ലഭിക്കും.

സ്റീല്‍ കമ്പനികള്‍, റൈസ് മില്ലുകള്‍, വീവിംഗ് മില്ലുകള്‍, കെമിക്കല്‍ യൂണിറ്റുകള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിവിധ യന്ത്രങ്ങള്‍ എന്നിവയില്‍ ഇന്ത്യയിലുടനീളം ഉപയോഗിച്ചുവരുന്ന ഹില്‍ട്ടണ്‍ വി ബെല്‍റ്റിന്റെ ഉയര്‍ന്ന ഗുണമേന്മയുള്ള ഗ്രേഡ് ഡിപ്ഡ് പോളിസ്റ്റര്‍ കോര്‍ഡ് കരുത്തും കൂടുതല്‍ കാലം പ്രവര്‍ത്തനമികവും ഉറപ്പാക്കുന്നതായും പ്രത്യേകതരം റബര്‍ കൊണ്ടുള്ള കുഷന്‍ കോഡുകളും കംപ്രസ്ഡ് ആക്കിയിട്ടുള്ള ഘടകങ്ങളും ചൂടിലും തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലും എത്ര കടുത്ത സമ്മര്‍ദത്തിലും ബെല്‍റ്റിനു രൂപവ്യതിയാനം വരാതെ ദീര്‍ഘകാലം മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതായും അധികൃതര്‍ പറഞ്ഞു.


ഹില്‍ട്ടണ്‍ വി ബെല്‍റ്റിന്റെ പുറം കവര്‍ സവിശേഷമായ, നല്ല കരുത്തുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതാണ്. തേയ്മാനം പരമാവധി കുറയ്ക്കാന്‍ ഇതു സഹായകമാണ്. കൊച്ചിയിലെ കം വേള്‍ഡ് ആണ് കേരളത്തിലെയും കോയമ്പത്തൂരിലെയും വിതരണക്കാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447137655. ഇമെയില്‍: രവലാീൃംഹറസീരവശ@ഴാമശഹ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.