ചിട്ടിയുടെ തലയാള്‍ കമ്മീഷന് സേവനനികുതി ബാധകമോ?
ചിട്ടിയുടെ തലയാള്‍ കമ്മീഷന് സേവനനികുതി ബാധകമോ?
Monday, December 22, 2014 9:59 PM IST
നികുതിലോകം/ ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

സി.ബി.ഇ.സി.യുടെ വിജ്ഞാപനം 26/2012 എസ്.ടി. തിയതി 20/6/2012 ല്‍ സീരിയല്‍ നമ്പര്‍ 8-ല്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഒരു ചിട്ടിക്കമ്പനിയിലെ തലയാള്‍ കമ്മീഷന്റെ 70% തുകയ്ക്കും സേവനനികുതി ബാധകമാണ്.

എഡ്യുക്കേഷന്‍ ഗൈഡില്‍ എടുത്തിരിക്കുന്ന കാഴ്ചപ്പാട്

അംഗങ്ങളുടെ പക്കല്‍ നിന്നു ലഭിക്കുന്ന തലയാള്‍ കമ്മീഷന്‍ ഒരിക്കലും അംഗങ്ങള്‍ക്കായി വീതിച്ചു നല്കുന്നില്ല. മറിച്ച് അംഗങ്ങള്‍ക്ക് നല്കുന്ന സേവനത്തിന്റെ പ്രതിഫലമായി തലയാള്‍ ഉപയോഗിക്കുകയാണ്. അതിനാല്‍ ഇത് പണം മാത്രം ഉള്‍പ്പെടുന്ന ഇടപാടായി കാണാന്‍ സാധിക്കില്ല. അതിനാല്‍ തലയാള്‍ കമ്മീഷനെ സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എന്താണ് ആക്ഷണബിള്‍ ക്ളെയിം

സെക്യൂരിറ്റി ഇല്ലാത്ത കടത്തിന്മേലുള്ള അവകാശം ആണ് പൊതുവില്‍ ആക്ഷണബിള്‍ ക്ളെയിം എന്നു സൂചിപ്പിക്കുന്നത്. സേവനത്തിന്റെ നിര്‍വചനത്തില്‍ 65 ആ (44) മ ശശശയില്‍ പണത്തിനെയും ആക്ഷണബിള്‍ ക്ളെയിമിനെയും പ്രത്യേകം ഒഴിവാക്കിയിട്ടുള്ളതാണ്.

അങ്ങനെ വരുമ്പോള്‍ ചിട്ടിയില്‍ നടക്കുന്നത് പണമിടപാട് ആകയാല്‍ ചിട്ടിക്കമ്പനിയെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നു കാണിച്ച് ഡെല്‍ഹി ചിട്ടിഫണ്ട് അസോസിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയുണ്ടായി.

മേല്‍പാര്‍ട്ടി ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന്‍ അനുസരിച്ച് ധ(2013)32 ടാക്സ്മാന്‍.കോം 332പ ഡെല്‍ഹി, ഹൈക്കോടതി സേവനനികുതിയുടെ വിജ്ഞാപനപ്രകാരം തലയാള്‍ കമ്മീഷന് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്തുത ഭാഗം അസാധുവായി പ്രഖ്യാപിച്ചു. ചിറ്റാളന്മാരില്‍ നിന്നു പിരിഞ്ഞുകിട്ടുന്ന തുക നറുക്കിട്ടോ ലേലം ചെയ്തോ ഏതെങ്കിലും ചിറ്റാളന് നല്കുന്ന ഇടപാടില്‍ സേവനം ഉണ്ടാവുന്നില്ല എന്നും ചിറ്റാളന്മാര്‍ ചിട്ടിപ്പിരിവ് നല്കുന്നത് പണമായോ ചെക്കായോ ആണ് നല്കുന്നതെന്നും അവിടെ ഒരു പണമിടപാട് മാത്രമാണ് സംഭവിക്കുന്നതെന്നും അതിനാല്‍ സേവനനികുതിയുടെ പരിധിയില്‍ ഇതു വരികയില്ലെന്നും ഡെല്‍ഹി ഹൈക്കോടതി വിധിച്ചു.

വിധിക്കെതിരെ, യൂണിയന്‍ ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. യൂണിയന്‍ ഇന്ത്യ ഢ ഡല്‍ഹി ചിട്ടി ഫണ്ട് അസോസിയേഷന്‍ ധ(2014)42 ടാക്സ്മാന്‍.കോം 52 (എസ്.സി.)പ

കേസില്‍ സുപ്രീംകോടതി യൂണിയന്‍ ഗവണ്‍മെന്റിന്റെ സ്പെഷല്‍ ലീവ് പെറ്റീഷന്‍ തള്ളിക്കളഞ്ഞു. അങ്ങനെ വരുമ്പോള്‍ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി എല്ലാ ചിട്ടി കമ്പനികള്‍ക്കും ബാധകമായി. വ്യക്തമായി പറഞ്ഞാല്‍ ചിട്ടിക്കമ്പനികളുടെ പക്കല്‍ നിന്നു തലയാള്‍ കമ്മീഷനായി ലഭിക്കുന്ന തുകയുടെ 70% സേവനനികുതിക്ക് അര്‍ഹമാണ് എന്ന വിജ്ഞാപനം അസാധുവായിത്തീര്‍ന്നു.

1) സേവനനികുതി ഇനത്തില്‍ അടച്ചപണം തിരിച്ച് നല്കുമോ-ഇല്ല
2) സേവനനികുതി പിരിച്ചു, പക്ഷേ അടച്ചില്ല. ആ പണം ചിറ്റാളന്മാര്‍ക്ക് തിരിച്ചു നല്കണം
3) സേവനനികുതി ചിറ്റാളന്മാരില്‍ നിന്നു പിടിച്ചില്ല, അടച്ചുമില്ല - ഒരു നടപടിയും ഇല്ല.

ധനകാര്യ സ്ഥാപനങ്ങള്‍ നിയമിക്കുന്ന റിക്കവറി ഏജന്റുമാരുടെ സേവനത്തിന് നികുതി റിവേഴ്സ് ചാര്‍ജ് ആയി

ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവര്‍ നിയമിക്കുന്ന റിക്കവറി ഏജന്റുമാരുടെ സേവനത്തിന് നികുതി മേല്പടി സ്ഥാപനങ്ങള്‍ തന്നെ വഹിക്കണം. സേവനം ലഭിക്കുന്ന ആള്‍ക്കുതന്നെയാണ് സേവന നികുതിയുടെ ബാധ്യതയും ഉണ്ടാവുന്നത്.


സിബിഇസിയുടെ വിജ്ഞാപനം 9/2014 എസ്.റ്റി. & 10/2014 എസ്.റ്റി. എന്നിവ പ്രകാരം ആണിത് നടപ്പിലായത്. ഇത് 11-7-2014 മുതല്‍ നിലവില്‍ വന്നു.

റിക്കവറി ഏജന്റുമാരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റിവേഴ്സ് ചാര്‍ജ് ബാധകമാണോ?

റിക്കവറി ഏജന്റുമാര്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും നല്കുന്ന സേവനങ്ങള്‍ക്കു മാത്രമേ റിവേഴ്സ് ചാര്‍ജ് ബാധകമാകുകയുള്ളൂ. അവര്‍ മറ്റുള്ള സ്ഥാപനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും സേവനങ്ങള്‍ ചെയ്താല്‍ അതിന് സേവനനികുതി, ഏജന്റുമാര്‍ തന്നെ അടയ്ക്കേണ്ടതാണ്.

കളക്ഷന്‍ ഏജന്റുമാര്‍ക്കും റിവേഴ്സ് ടാക്സേഷന്‍ ബാധകമാണോ?

കളക്ഷന്‍ ഏജന്റുമാര്‍ക്ക് റിവേഴ്സ് ചാര്‍ജ് ബാധകമല്ല. അവര്‍ നല്കുന്ന സേവനത്തിനുള്ള നികുതിയുടെ ബാധ്യത അവര്‍ക്ക് തന്നെ ആണുള്ളത്.
പക്ഷേ മേല്‍പറഞ്ഞ കളക്ഷന്‍ ഏജന്റുമാര്‍ക്ക് ചെറുകിട നികുതിദായകര്‍ക്കുള്ള 10 ലക്ഷത്തിന്റെ മൊത്തത്തിലുള്ള കിഴിവിനര്‍ഹമാണ്. എന്നാല്‍ റിവേഴ്സ് ചാര്‍ജ് മെക്കാനിസത്തിന് ഈ ആനുകൂല്യം ഇല്ല.

ആരൊക്കെയാണ് റിക്കവറി ഏജന്റുമാര്‍

സേവനനികുതി നിയമത്തില്‍ റിക്കവറി ഏജന്റിന്റെ നിര്‍വചനം ഇല്ല. എന്നാല്‍ സര്‍ഫേസി നിയമങ്ങളില്‍ റിക്കവറി ഏജന്റിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട് അവ ഇവയാണ്. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള നോണ്‍ പെര്‍ഫോമിംഗ് ആയ അക്കൌണ്ടുകളുടെ കളക്ഷന്‍, കക്ഷികള്‍ക്കുള്ള മുന്‍കൂര്‍ നോട്ടീസ്, റിക്കവറി ഏജന്റിനുള്ള നിര്‍ദിഷ്ട വിദ്യാഭ്യാസ യോഗ്യത (ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് & ഫൈനാന്‍സ് നടത്തുന്ന സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍), ഈ മൂന്നു കണ്ടീഷനുകളും ഇവര്‍ പാലിച്ചിരിക്കണം. എന്നാല്‍ കളക്ഷന്‍ ഏജന്റുമാര്‍ക്ക് ഈ നിര്‍ദിഷ്ട യോഗ്യതകള്‍ ആവശ്യമില്ല.

സേവന നികുതിയുടെ പലിശ - വിവിധ നിരക്കുകള്‍

സേവനനികുതിയുടെ യഥാസമയ അടവിലേക്ക് വേണ്ടിയാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായത്. സേവനനികുതി ഉപഭോക്താവില്‍ നിന്നു പിരിച്ചെടുത്തതിനുശേഷം അടയ്ക്കാതിരിക്കുന്നവര്‍ക്കു വേണ്ടിയാണ് പ്രഥമദൃഷ്ട്യാ അന്യായമെന്ന് തോന്നിപ്പിക്കുന്ന ഈ പലിശനിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ പലിശനിരക്കുകള്‍ 1-10-2014 മുതലാണ് പ്രാബല്യത്തില്‍ വരുന്നതെങ്കിലും മുന്‍കാല കളക്ഷനുകള്‍ക്കും ഇതു ബാധകമാണെന്നാണ് മനസിലാവുന്നത്. ഉദാഹരണത്തിന് 6-7-2012 ല്‍ അടക്കേണ്ടിയിരുന്ന ഒരു നികുതി തുക 6-12-2014 ല്‍ അടക്കുന്നു എന്ന് സങ്കല്‍പ്പിക്കും. 6-7-12 മുതല്‍ 30-9-14 വരെ 18% ആണ് പലിശനിരക്ക് എന്നാല്‍ 1-10-2014 മുതല്‍ 6-12-2014 വരെയുള്ള പീരിയഡിലേക്ക് പലിശനിരക്ക് 30% ആണ് വേണ്ടത്. മേല്‍ പീരിയഡ് ഒരു വര്‍ഷം കഴിഞ്ഞുപോയതിനാല്‍ ആണ് ഈ 30% നിരക്ക്.

എന്നാല്‍ 75-ാം വകുപ്പ് അനുസരിച്ചു ചെറുകിട സേവന നികുതിദായകര്‍ക്ക് അര്‍ഹതപ്പെട്ട മൂന്നു ശതമാനം റിബേറ്റ് ഇവര്‍ക്കും അര്‍ഹമാണ്.

സെന്‍വാറ്റ് ക്രെഡിറ്റിന് ആറു മാസം മാത്രം സമയം

വിജ്ഞാപനം 21/24 അനുസരിച്ച് സേവനദാതാവിന് സെന്‍വാറ്റ് ക്രെഡിറ്റിന് അര്‍ഹതയുണ്െടങ്കില്‍, അത് ഇന്‍വോയ്സ് നല്കി അറു മാസത്തിനകം എടുത്തിരിക്കണം. ഇത് 1-9-2014 മുതല്‍ പ്രാബല്യത്തില്‍ വന്നു.
മുന്‍കാലങ്ങളില്‍ സെന്‍വാറ്റ് ക്രെഡിറ്റ് എടുക്കുന്നതിന് സമയപരിധി നിര്‍ദേശിച്ചിട്ടില്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.