യുഎഇ എക്സ്ചേഞ്ചിന് രണ്ട് കണ്‍സ്യൂമര്‍ എക്സ്പീരിയന്‍സ് അവാര്‍ഡുകള്‍
Monday, December 22, 2014 1:07 AM IST
കൊച്ചി: ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ബാങ്കുകള്‍ക്കും എക്സ്ചേഞ്ച് ഹൌസുകള്‍ക്കും വേണ്ടിയുള്ള കണ്‍സ്യൂമര്‍ എക്സ്പീരിയന്‍സ് വാര്‍ഷിക ഇന്‍ഡെക്സിലെ രണ്ടു പ്രധാന അവാര്‍ഡുകള്‍ യുഎഇ എക്സ്ചേഞ്ച് കരസ്ഥമാക്കി. എക്സ്ചേഞ്ച് ഹൌസുകള്‍ക്കിടയില്‍ ഏറ്റവും മികച്ച ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കിയ ശാഖയ്ക്കുള്ളതാണ് ആദ്യ അവാര്‍ഡ്. ഏറ്റവും മികച്ച ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കിയ എക്സ്ചേഞ്ച് ഹൌസിനുള്ളതാണ് രണ്ടാമത്തെ പുരസ്കാരം.

ഗള്‍ഫ് മേഖലയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്കായി ഉപഭോക്തൃ സേവന നടപടികള്‍ ലഭ്യമാക്കുന്ന രംഗത്തു പ്രവര്‍ത്തിക്കുന്ന എത്തോസ് ആണ് 2005 മുതല്‍ കണ്‍സ്യൂമര്‍ എക്സ്പീരിയന്‍സ് വാര്‍ഷിക ഇന്‍ഡെക്സിനായുള്ള പഠനങ്ങള്‍ നടത്തിവരുന്നത്. സാമ്പത്തിക രംഗത്തെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി ഈ ഇന്‍ഡെക്സ് കണക്കാക്കപ്പെടുന്നുണ്ട്. ശാഖകളും കോള്‍സെന്ററുകളും വഴി നല്‍കുന്ന രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള സേവനങ്ങള്‍ ഇന്‍ഡെക്സ് തയാറാക്കുന്നതിനു പരിഗണിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.