സണ്ണി ഡയമണ്ട്സ് വജ്രാഭരണ ഷോറൂമിന്റെ പത്താം വാര്‍ഷികാഘോഷം
Saturday, December 20, 2014 12:02 AM IST
കൊച്ചി: സണ്ണി ഡയമണ്ട്സ് വജ്രാഭരണങ്ങള്‍ക്കു മാത്രമായുള്ള ഷോറൂമുകള്‍ തുടങ്ങിയതിന്റെ 10-ാം വാര്‍ഷികാഘോഷം 21ന് ആരംഭിക്കും. ഈ ആഘോഷവേളയില്‍ ഏറ്റവും പുതിയ ഡിസൈനുകളും സോളിറ്റയറിന്റെ വലിയ ശേഖരവുമാണ് സണ്ണി ഡയമണ്ട്സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാര്‍ഷികം പ്രമാണിച്ച് എല്ലാ ഉപഭോക്താക്കളില്‍ നിന്നും നറുക്കിട്ട് മൂന്നു ദമ്പതികള്‍ക്ക് ഡയമണ്ട് തലസ്ഥാനമായ ബെല്‍ജിയം സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നു.

ഇതിനു പുറമേ ആനിവേഴ്സറി ഡയമണ്ട് മെമന്റോയും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.